'എനിക്കൊരു മരമാകേണ്ട, എനിക്കതിന്റെ അർത്ഥമാകണം': ഒർഹാൻ പാമുക്

സമകാലിക മലയാളം ഡെസ്ക്

‘ഒരു വസ്തുവായി നിലനിൽക്കുന്നതിനെക്കാൾ അതിന് പിന്നിലെ അർത്ഥമായി മാറുക’ എന്നാണ് ഒർഹാൻ പാമുക് പറയുന്നത്.

Quote Of The Day | Pinterest

മരം ഒരു വസ്തുവിനെയോ അതിന്റെ പുറംരൂപത്തെയോ സൂചിപ്പിക്കുന്ന പ്രതീകമാണിവിടെ. 'ഞാൻ മരമാകാൻ ആഗ്രഹിക്കുന്നില്ല' എന്നതുകൊണ്ട് പാമുക് പറഞ്ഞുവെയ്ക്കുന്നത് ഒരു രൂപം മാത്രമായി ഒതുങ്ങാൻ തയ്യാറല്ലെന്നാണ്.

Quote Of The Day | Pinterest

ഞാൻ എന്നത് പുറത്തുകാണുന്ന രൂപത്തിനപ്പുറം പ്രതിനിധീകരിക്കുന്ന ആശയമാണെന്നാണ് ചുവപ്പാണെന്റെ പേര് (My Name Is Red) എന്ന നേവലിലൂടെ പാമുക് പറയുന്നത്.

Quote Of The Day | Pinterest

നമ്മുടെ പേര്, ജോലി, പദവി എന്നിവയാണ് നമ്മളെ നിർവചിക്കുന്നതെന്ന് കരുതേണ്ടതില്ല. മറ്റുള്ളവരുടെ ജീവിതത്തിൽ നമ്മൾ സൃഷ്ടിക്കുന്ന സ്വാധീനവും ഓർമ്മയും മൂല്യങ്ങളും ചേരുന്നതാണ് യഥാർത്ഥത്തിൽ നമ്മൾ

Quote Of The Day | Pinterest

ഒർഹാൻ പാമുക് തുർക്കിയിലെ പ്രമുഖ നോവലിസ്റ്റാണ്. 2006-ലെ നോബൽ സമ്മാന ജേതാവായ പാമുകിന്റെ രചനകളിലെ പ്രധാന വിഷയങ്ങൾ തുർക്കിയുടെ ചരിത്രവും ഇസ്താംബൂളിന്റെ സംസ്കാരവും വ്യക്തിത്വവും കിഴക്ക്–പടിഞ്ഞാറ് സംഘർഷവുമൊക്കെയാണ്.

Quote Of The Day | Pinterest

1998-ൽ പ്രസിദ്ധീകരിച്ച മൈ നേം ഈസ് റെഡ്‍ (My Name Is Red) ഒരു ചരിത്ര-മിസ്റ്റീരിയസ് നോവലാണ്. 'ബെനിം ആദിം കിർമിസി' എന്നാണ് പുസ്തകത്തിന്റെ യഥാർത്ഥ പേര്. 16-ാം നൂറ്റാണ്ടിലെ ഒട്ടോമൻ സാമ്രാജ്യത്തിലെ ചിത്രകാരന്മാരുടെ ലോകത്തിലൂടെ കല, വ്യക്തിത്വം, പാശ്ചാത്യ ലോകത്തിന്റെ കാഴ്ചപ്പാടുകൾ തുടങ്ങിയ വിഷയങ്ങൾ പാമുക് പരിശോധിക്കുന്നു.

Quote Of The Day | Pinterest

60-ലധികം ഭാഷകളിലേക്ക് പാമുക്കിന്റെ പുസ്തകങ്ങൾ വിവർത്തനം ചെയ്യപ്പെടുകയും ലോകമെമ്പാടുമായി 20 ലക്ഷത്തിലധികം പ്രതികൾ വിറ്റഴിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. 'ബെനിം ആദിം കിർമിസി' (മൈ നെയിം ഈസ് റെഡ്), 'കാർ' (സ്നോ) എന്നീ പുസ്തകങ്ങൾ ചരിത്രത്തിൽ ഏറ്റവും കൂടുതൽ വിവർത്തനം ചെയ്യപ്പെടുകയും വായിക്കപ്പെടുകയും ചെയ്ത തുർക്കിഷ് കൃതികളായി മാറി.

Quote Of The Day | Pinterest

രൂപമായി ഓർമ്മിക്കപ്പെടുന്നതിനെക്കാൾ, ഒരു അർത്ഥമായി ഓർമ്മിക്കപ്പെടുക എന്നാണ് ഈ വാക്കുകളിലൂ‌ടെ പാമുക് പറഞ്ഞുവെക്കുന്നത്.

Quote Of The Day | Pinterest

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സമകാലിക മലയാളം (Samakalika malayalam) | File