സമകാലിക മലയാളം ഡെസ്ക്
വസ്ത്രങ്ങള്‍ എളുപ്പത്തിൽ കഴുകി വൃത്തിയാക്കി ഉണക്കിത്തതരാൻ ഉപയോഗിനാണ് വാഷിങ് മെഷീന്‍ ഉപയോഗിക്കുന്നത്
എന്നാൽ ഈ മെഷീനുകള്‍ ഇസ്തിരിയിട്ടുകൂടി സഹായിച്ചിരുന്നെങ്കില്‍ എന്ന് തോന്നിയിട്ടുണ്ടോ? എന്നാല്‍ അതിനുമുണ്ട് പോംവഴി.
വസ്ത്രങ്ങളിലെ ചുളിവുകള്‍ ഒഴിവാക്കാനായി വാഷിങ് മെഷീന്റെ ഡ്രയറിലേക്ക് ഐസ്‌ക്യൂബ് ഇടുന്ന ഒരു ഹാക്ക് ഇപ്പോൾ ചില സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ പ്രചരിച്ചുവരുന്നുണ്ട്.
എങ്ങനെയാണ് ഐസ്‌ക്യൂബ് ഹാക്ക് ചെയ്യുന്നത് എന്ന് നോക്കാം
വസ്ത്രങ്ങള്‍ ഉണക്കാനായി ഡ്രയറിലേക്ക് ഇടുമ്പോള്‍ അതിലേക്ക് കുറച്ച് ഐസ്‌ക്യൂബുകളും കൂടി ഇടുക.
ഡ്രയറിന്റെ ചൂടില്‍ ഐസ്‌ക്യൂബ് ഉരുകുകയും നീരാവി ഉണ്ടാവുകയും ചെയ്യും. ഇത് വസ്ത്രത്തിന്റെ നാരുകള്‍ക്ക് അയവ് ഉണ്ടാക്കുകയും അങ്ങനെ ചുളിവുകള്‍ നിവരുകയും ചെയ്യുമെന്നാണ് പറയപ്പെടുന്നത്.
പരമാവധി ഒരു പിടി ഐസ്‌ക്യൂബ് മാത്രം ചേര്‍ക്കാന്‍ ശ്രമിക്കുക.10 മിനിറ്റ് മാത്രം ഡ്രയര്‍ പ്രവര്‍ത്തിപ്പിക്കുക.
സിന്തറ്റിക്, ബ്ലെന്‍ഡഡ്, നിറ്റ് തുണിത്തരങ്ങള്‍ പോലുള്ള ഭാരം കുറഞ്ഞ വസ്ത്രങ്ങള്‍ ഉണക്കുമ്പോള്‍ അവയുടെ നൂലുകള്‍ വീണ്ടും വഴക്കമുള്ളതായിത്തീരുന്നതിനാല്‍ എളുപ്പത്തില്‍ ചുളിവുകള്‍ നിവരും.
കട്ടിയുള്ള കോട്ടണ്‍ വസ്ത്രങ്ങള്‍ക്കും അമിതമായ ചുളിവുകള്‍ ഉള്ളവയ്ക്കും അല്‍പ്പം അധിക പരിശ്രമം ആവശ്യമായി വന്നേക്കാം.
'സ്റ്റീം ഇമ്പിംഗിംഗ് ആന്‍ഡ് ഹീറ്റ് ആന്‍ഡ് മോയിസ്ചര്‍ ഡിസ്ട്രിബ്യൂഷന്‍ ഇന്‍ ഫാബ്രിക്‌സ്' എന്ന പേരില്‍ പ്രസിദ്ധീകരിച്ച ഒരു ഗവേഷണ പഠനത്തില്‍ തുണിയുടെ പാളികള്‍ക്കിടയില്‍ നീരാവി എങ്ങനെ കടന്നുപോകുന്നു, ചൂടും ഈര്‍പ്പവും വിതരണം ചെയ്യുന്നു എന്നതിനെക്കുറിച്ചുള്ള വിവരങ്ങള്‍ അടങ്ങിയിട്ടുണ്ട്.
പരമ്പരാഗത രീതികള്‍ ഉപയോഗിച്ച് ഇസ്തിരിയിടുന്നതുമായി താരതമ്യപ്പെടുത്തുമ്പോള്‍, ചെറിയ ചുളിവുകള്‍ കൈകാര്യം ചെയ്യാന്‍ ഐസ് ക്യൂബുകളുടെ ഉപയോഗം എളുപ്പമാണെന്ന് ഈ മാര്‍ഗം തെളിയിക്കുന്നു.
ഡ്രയറിന്റെ താപനിലയേയും ഇടുന്ന വസ്ത്രത്തേയും ആശ്രയിച്ച് ഈ ടെക്‌നിക്കിന്റെ ഫലം വ്യത്യാസപ്പെടും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates