എല്ലാ വേ​ദനയ്ക്കും ചൂട് പിടിക്കാമോ?

സമകാലിക മലയാളം ഡെസ്ക്

ശരീരവേദനയ്ക്ക് ചൂടുപിടിക്കുക എന്നതാണെല്ലോ പാരമ്പര്യ രീതി. എന്നാൽ എല്ലാത്തരം വേദനകൾക്കും ചൂടു പിടിക്കുന്നത് നല്ലതാണോ?

Neck Pain | Pinterest

ഏതൊക്കെ വേദനയ്ക്കാണ് ചൂടു പിടിക്കേണ്ടതെന്നോ തണുപ്പ് ഉപയോ​ഗിക്കേണ്ടതെന്നോ പലർക്കും സംശയമാണ്. ശ്രദ്ധിച്ചില്ലെങ്കിൽ ഭാവിയിൽ വലിയ ശാരീരിക ബുദ്ധിമുട്ടുകൾ നേരിടേണ്ടതായി വരാം.

Neck Pain | Pinterest

ചൂട് പിടിക്കുമ്പോൾ സംഭവിക്കുന്നത്

ചൂട് ചെല്ലുമ്പോൾ രക്തക്കുഴലുകൾ വികസിക്കുന്നു ഇതുവഴി ഈ ഭാഗത്തേയ്ക്ക് കൂടുതൽ ഓക്സിജൻ എത്തും. ഒപ്പം പോഷകങ്ങളും വരുന്നതോടെ വേദനയ്ക്ക് ആശ്വാസം തോന്നും.

Hot pack for pain | Pinterest

തണുപ്പ് പിടിക്കുമ്പോൾ

ചൂട് പിടിയിക്കുന്നതിൻ്റെ നേരെ വിപരീതമാണ് തണുപ്പ് പിടിക്കുമ്പോൾ സംഭവിക്കുന്നത്. എന്നാൽ ചില ഘട്ടങ്ങളിൽ ഇതാണ് ആവശ്യം.

Ice Pack | Pinterest

ഐസ് പാക്ക് ഉപയോഗിക്കുമ്പോൾ രക്തക്കുഴലുകൾ ചുരുങ്ങുകയും രക്തത്തിൻ്റെ ഒഴുക്ക് കുറയുകയും ചെയ്യുന്നു.

Ice Pack | Pinterest

ചൂട് പിടിക്കേണ്ടത് എപ്പോൾ

പെട്ടെന്നല്ലാത്ത വേദനകൾക്ക് ചൂടു പിടിക്കുന്നത് നല്ലതാണ്. ഉദ്ദാഹരണം, സന്ധി വേദന, പേശികളിലെ പിരിമുറുക്കം, സന്ധിവാദം, ആർത്തവ വേദന എന്നിവയ്ക്കെല്ലാം ചൂടാണ് നല്ലത്.

hot water | Pinterest

തണുപ്പ് പിടിക്കേണ്ടത് എപ്പോൾ

വളരെ പെട്ടെന്ന് അപ്രതീക്ഷിതമായി സംഭവിക്കുന്ന ഉളുക്കുകൾക്കും വേദനകൾക്കും തണുപ്പ് പിടിക്കുന്നതാണ് ഉചിതം. വേദനയോടൊപ്പം നീര്, കായികപരമായ പരിക്കുകൾ, മസിൽ ട്രോയിൻ, മസിൽ ടിയർ പോലുള്ള പരിക്കുകൾ, മൈഗ്രെയിൻ തലവേദന ഇവയ്ക്കെല്ലാം തണുപ്പാണ് നല്ലത്.

Ice pack | Pinterest

എന്നാൽ ചൂടാണെങ്കിലും തണുപ്പാണെങ്കിലും 20 മിനിട്ടിൽ കൂടുതൽ ഇവ ഉപയോ​ഗിക്കാൻ പാടില്ല. തുടർച്ചയായി ഉപയോഗിക്കണമെന്നുണ്ടെങ്കിൽ 20 മിനിട്ടിന് ശേഷം ഇടവേള എടുക്കുക.

Hot pack for pain | Pinterest

കൂടാതെ തണുപ്പ് പിടിക്കാനാണെങ്കിൽ ഒരിക്കലും ഐസോ തണുത്തവെള്ളമോ നേരിട്ട് ഉപയോ​ഗിക്കരുത്. ഐസ്, ബാഗുകളിലോ തുണിയിലോ പൊതിഞ്ഞ് മാത്രം ഉപയോഗിക്കുക.

Ice pack | Pinterest
samakalika malayalam | File