2025ലെ ബോളിവുഡ് താരങ്ങളുടെ ഐക്കണിക് മേക്കപ്പ് ലുക്കുകൾ

സമകാലിക മലയാളം ഡെസ്ക്

എല്ലാ ചടങ്ങുകൾക്കും വളരെ സ്റ്റൈലിഷ് ലുക്കിൽ എത്തുന്നവരാണ് ബോളിവുഡ് സ്റ്റാറുകൾ.

Sonam Kapoor | Facebook

ഇന്ത്യയിൽ ഫാഷൻ‌ തരം​ഗങ്ങൾ തുടങ്ങുന്നതും ഇവർ‌ തന്നെയാണ്.

Priyanka Chopra

ഈ വർഷം ചില ബോളിവുഡ് താരങ്ങൾ തരം​ഗമാക്കിയ അവരുടെ ചില ഐക്കോണിക്ക് മേക്കപ്പുകൾ കാണാം.

Deepika Padukone | Instagram

കരീന കപൂറിൻ്റെ 'സ്മോക്കി ഐസ്'

കണ്ണിന് മുകളിലും താഴെയും കറുത്ത ഐലൈനർ ഉപയോഗിച്ച് വരച്ച് അത് മൃദുവായി ഒന്ന് പടർത്തുക. കണ്ണിന് ചുറ്റും കറുപ്പ് അല്ലെങ്കിൽ കടും തവിട്ട് ഐഷാഡോ നൽകി ബ്ലെൻഡ് ചെയ്യാം. ചുണ്ടുകൾക്ക് ന്യൂഡ് അല്ലെങ്കിൽ വളരെ കുറഞ്ഞ നിറമുള്ള ലിപ്സ്റ്റിക് മാത്രം ഉപയോഗിക്കുക. വിവാഹങ്ങൾക്കും പാർട്ടി രാത്രികൾക്കും ഇത് അനുയോജ്യമാണ്.

Kareena Kapoor Khan | Instagram

ആലിയ ഭട്ടിൻ്റെ 'ഡ്യൂവി ഗ്ലോ'

കനം കുറഞ്ഞ ഫൗണ്ടേഷൻ , ചെറിയ രീതിയിൽ ബ്ലഷ്, മുഖത്തിന് തിളക്കം നൽകാൻ ഹൈലൈറ്റർ എന്നിവ ഉപയോഗിക്കുക. ഇളം പിങ്ക് നിറത്തിലുള്ള ലിപ്സ്റ്റികാണ് ആലിയ ഈ മേക്കപ്പിൽ ഉപയോ​ഗിക്കുന്നത്. ഡേ-ഔട്ടുകൾക്കും യാത്രകൾക്കും ഇത് വളരെ നല്ലതാണ്.

Alia Bhatt | Facebook

ദീപിക പദുകോണിൻ്റെ 'ബോൾഡ് ലിപ്സ്'

കടും ചുവപ്പ്, വൈൻ റെഡ്, അല്ലെങ്കിൽ ബെറി ഷെയ്ഡുകളിലുള്ള ലിപ്സ്റ്റിക് ഉപയോഗിക്കുക. ചുണ്ടുകൾക്ക് കൂടുതൽ പ്രാധാന്യം നൽകുന്നതിനാൽ കണ്ണുകളിൽ മേക്കപ്പ് വളരെ കുറച്ചുമാത്രം നൽകുക.

Deepika Padukone | Instagram

പ്രിയങ്ക ചോപ്രയുടെ 'ബ്രോൺസ്ഡ് ഗ്ലാം'

മുഖത്ത് വാം ടോണുകൾ നൽകുക. ബ്രോൺസ്ഡ് ചീക്സ്, ഗോൾഡൻ ഹൈലൈറ്റർ, തവിട്ട് നിറത്തിലുള്ള ഐഷാഡോ എന്നിവ ഇതിനായി ഉപയോഗിക്കാം. ഇതിനൊപ്പം 'ഗ്ലോസി ന്യൂഡ്' ലിപ്സ്റ്റിക്കാണ് പ്രിയങ്ക തിരഞ്ഞെടുത്തിരിക്കുന്നത്.

Priyanka Chopra | Facebook

സോനം കപൂറിൻ്റെ 'വിങ്ഡ് ലൈനർ'

ഐലൈനർ ഉപയോഗിച്ച് കണ്ണുകളുടെ അറ്റത്ത് കൂർത്ത ഒരു വാല് പോലെ വരയ്ക്കുക. ഇത് കണ്ണുകൾക്ക് ഒരു പ്രത്യേക ആകൃതിയും ഡ്രമാറ്റിക് ലുക്കും നൽകും.

Sonam Kapoor | Facebook

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | file