സമകാലിക മലയാളം ഡെസ്ക്
സ്വന്തം കാര്യം മാത്രം
ഇത്തരം കക്ഷികള്‍ ചുറ്റുമുള്ളവരുടെ പ്രശ്‌നങ്ങളില്‍നിന്ന് മുഖം തിരിക്കുകയും, സ്വന്തം തടി കേടാകുമോ എന്ന ആശങ്കയോടെ മറ്റുകാര്യങ്ങളെ സമീപിക്കുന്നവരുമാകും.
വികാരങ്ങളോട് മുഖം തിരക്കുന്നവർ
നിങ്ങളുടെ വേദനകളിലും സന്തോഷങ്ങളിലുമൊക്കെ മുഖം തിരിക്കുന്നവര്‍ക്ക് സുഹൃത്താകാനുള്ള യോഗ്യതയില്ല. വൈകാരികമായി പിന്‍വലിഞ്ഞ്, സുഹൃത്തിന്റെ ജീവിതത്തില്‍ എന്തെങ്കിലും സംഭവിച്ചാല്‍ തനിക്കെന്താ എന്ന മനോഭാവം പുലര്‍ത്തുന്നവരെ ഒഴിവാക്കുക.
സ്വാർത്ഥർ
നിങ്ങളുടെ സ്‌നേഹവും പരിചരണവും സമയവും ശ്രദ്ധയുമെല്ലാം അവര്‍ക്ക് വേണം. പക്ഷേ, തിരിച്ച് നിങ്ങള്‍ക്ക് അതുവേണ്ടി വരുന്ന സമയത്ത് അവരുടെ പൊടി പോലും കാണില്ല. ബന്ധങ്ങള്‍ വൈകാരികായ നിക്ഷേപങ്ങളാണ്. തിരിച്ചൊന്നും നല്‍കാതെ ഒപ്പം നടക്കുന്നവരെ ഒഴിവാക്കാം.
സഹായത്തിന് മാത്രം തേടി വരുന്നവര്‍
സുഹൃത്തുക്കൾ പരസ്പരം സഹായഹസ്തങ്ങളാകണം. എന്നാൽ സഹായം ചോദിച്ചു മാത്രം നിങ്ങളെ തേടി വരുന്ന സുഹൃത്തിനെ വിശ്വസിക്കാനാവില്ല. പ്രശ്‌നങ്ങൾ പരിഹാരക്കാനുള്ള ഒരാൾ മാത്രം ആയി നിങ്ങളെ കാണുന്ന ആൾക്ക് ഒരിക്കലും നിങ്ങളുടെ നല്ല സുഹൃത്താകാൻ സാധിക്കില്ല.
നിങ്ങളുടെ ശരികൾക്ക് പുല്ലുവില
ഏതൊരു വ്യക്തിക്കും അവരുടേതായ ശരികളും നിബന്ധനകളും ഉണ്ടാകും. ഇതു ബഹുമാനിക്കാന്‍ എത്ര അടുത്ത സുഹൃത്തായാലും തയ്യാറാവേണ്ടതുണ്ട്. അത്തരത്തില്‍ ബഹുമാനിക്കാത്ത സുഹൃത്തുക്കളെ നീക്കി നിർത്താം
മത്സരബുദ്ധിക്കാര്‍
നിങ്ങളുമായി എല്ലാക്കാര്യത്തിലും മത്സരിക്കുന്നയാളാണ് സുഹൃത്തെങ്കില്‍ കരുതിയിരിക്കാം. കാരണം അതു വിഷലിപ്തമായ സൗഹൃദത്തിന്റെ ലക്ഷണമാണ്. നിങ്ങളുടെ നേട്ടത്തിന്റെ രഹസ്യം കണ്ടെത്താനായാകും അവര്‍ ചിലപ്പോള്‍ ഒപ്പം കൂടുക. അവര്‍ക്ക് നിങ്ങളോട് അസൂയയും മത്സരബുദ്ധിയും മാത്രമാണുണ്ടാവുക.
പിടിവാശിക്കാർ
ഈ വിഭാഗത്തിലുള്ളവര്‍ ഒരിക്കലും തെറ്റുകള്‍ അംഗീകരിക്കാന്‍ കൂട്ടാക്കില്ല. ഇവരുമായി വഴക്കിട്ടാല്‍, അത് അവരുടെ തെറ്റു കൊണ്ടാണെങ്കില്‍ പോലും ഒടുക്കം ക്ഷമ പറയേണ്ടത് നിങ്ങളായിരിക്കും. ഇത്തരക്കാരോടൊപ്പം ആരോഗ്യകരമായ സൗഹൃദം സാധ്യമല്ല.
കൗശലക്കാര്‍
ചുറ്റുമുള്ളവരുടെ ജീവിതത്തെ നിയന്ത്രിക്കുകയാണ് ഇവരുടെ ഹോബി. ഇതിനായി ഇവര്‍ പല കൗശലങ്ങളും പ്രയോഗിക്കും. എപ്പോഴെങ്കിലും അവര്‍ ചെയ്ത തെറ്റു ചൂണ്ടിക്കാട്ടാന്‍ ശ്രമിച്ചാല്‍ തന്ത്രപരമായി വിഷയം തിരിച്ചു വിടും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates