സ്ക്രീൻ ടൈം കൂടുന്നുണ്ടോ? ഡിജിറ്റൽ അഡിക്ഷൻ തിരിച്ചറിയാം

സമകാലിക മലയാളം ഡെസ്ക്

ഇന്നത്തെ ജീവിതത്തിൽ മൊബൈൽ, സോഷ്യൽ മീഡിയ, ഓൺലൈൻ ഗെയിമുകൾ, എന്നിവ ജീവിതത്തിന്റെ ഭാ​ഗമായി മാറിയിട്ടുണ്ട്.

Digital Addiction

എന്നാൽ ഇവയുടെ ഉപയോഗം നിയന്ത്രണം വിട്ട്, ഉറക്കം, ജോലി, പഠനം, ബന്ധങ്ങൾ, മാനസികാരോഗ്യം എന്നിവയെ ബാധിക്കാൻ തുടങ്ങുമ്പോൾ അത് ഡിജിറ്റൽ അഡിക്ഷന്റെ സൂചനയായേക്കാം.

Digital Addiction

ചില കാര്യങ്ങളിലൂടെ നിങ്ങൾക്ക് ഡിജിറ്റൽ അഡിക്ഷൻ ഉണ്ടോയെന്ന് സ്വയം തിരിച്ചറിയാൻ സാധിക്കും.

Digital Addiction

മിക്കസമയവും ഇന്റർനെറ്റിനെക്കുറിച്ച് ആലോചിക്കുന്നു. എന്തു ചെയ്യുന്നതിനും അതാണ് ഉത്തേജനം എന്ന് കരുതുന്നു

Digital Addiction

നെറ്റിൽ ചെലവാക്കുന്ന സമയം നിയന്ത്രിക്കാൻ പറ്റാതെ വരുന്നു.

Digital Addiction

ഇന്റർനെറ്റ് ഉപയോഗിക്കുന്ന സമയം ക്രമേണ കൂടിവരുന്നു.

Digital Addiction

നെറ്റ് കണക്ഷൻ മുറിയുന്ന സാഹചര്യങ്ങളിൽ ഉറക്കമില്ലായ്‌മ, തല വേദന, അമിതമായ ദേഷ്യം, ശ്രദ്ധക്കുറവ്, ഉത്കണ്ഠ എന്നീ പിൻവാങ്ങൽ ലക്ഷണങ്ങൾ ഉണ്ടാകുന്നു.

Digital Addiction

ജീവിതത്തിലെ പ്രധാന കാര്യം ഇന്റർനെറ്റാണ്. അതിനായി മറ്റെല്ലാ വിനോദങ്ങളെയും ഉപേക്ഷിക്കുന്നു.

Digital Addiction

ദോഷകരമായ വിധത്തിലാണ് ഇന്റർനെറ്റ് ഉപയോഗിക്കുന്നതെന്ന് മനസ്സിലാക്കിയിട്ടും തുടരുന്നു.

Digital Addiction

ഈ കാര്യങ്ങളിൽ മൂന്നെണ്ണം ഉണ്ടെങ്കിൽ ഇന്റർനെറ്റ് അഡിക്ഷൻ ഉണ്ട് എന്നു മനസ്സിലാക്കി ചികിത്സാസഹായം തേടാം.

Digital Addiction

ഉറക്കക്കുറവ്, കണം കൈയിലും വിരലുകളിലും വേദന, കണ്ണുകൾക്ക് വരൾച്ച, കഴുത്ത്, പുറംവേദന, അമിതവണ്ണം തുടങ്ങിയ ശാരീരിക ലക്ഷണങ്ങളും ഈ അഡിക്‌ഷന്റേതായി പ്രകടമാകാറുണ്ട്.

പ്രതീകാത്മക ചിത്രം | Pinterest

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam