കാണാൻ മനോഹരം, പക്ഷേ അപകടകാരികൾ; വിഷമുള്ള ചെടികളെ തിരിച്ചറിയാം

സമകാലിക മലയാളം ഡെസ്ക്

വീട്ടിലോ പൂന്തോട്ടത്തിലോ വളർത്തുന്ന എല്ലാ ചെടികളും സുരക്ഷിതമല്ല.

Poisonous plants

ചില ചെടികളിൽ വിഷാംശം അടങ്ങിയിട്ടുള്ളതിനാൽ അവ അബദ്ധത്തിൽ കഴിക്കുകയോ സ്പർശിക്കുകയോ ചെയ്താൽ ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാം

Poisonous plants

ഇത്തരത്തിലുള്ള ചെടികളെക്കുറിച്ച് അറിഞ്ഞിരിക്കേണ്ടത് വളരെ പ്രധാനമാണ്.

Poisonous plants

അരളി

തണ്ടും ഇലയും വളരെ വിഷമയമായ സസ്യമാണ് അരളി. ചെറിയ അളവിലെങ്കിലും ഉള്ളിൽ പോയാൽ വിഷബാധയേൽക്കാനുള്ള സാധ്യതയുണ്ട്. കത്തിച്ച് പുക ശ്വസിച്ചാലും വിഷബാധയേൽക്കാം.

Oleander

കുന്നി

കുന്നി ചെടിയുടെ കുരുവിൽ അബ്രിന്‍ എന്ന വിഷമയമുള്ള പ്രോട്ടീനുണ്ട്. ഇവ ഉള്ളിൽ ചെന്നാൽ ജീവൻ വരെ നഷ്ടമാകാം. ചുവപ്പും കറുപ്പും ചേര്‍ന്ന് കാണാന്‍ നല്ല ഭംഗയുള്ള കുരുവാണ് കുന്നിക്കുരു.

Rosary pea

പുകയിലച്ചെടി

പുകയിലച്ചെടിയുടെ ഇലയിൽ നിക്കോട്ടിന്‍ എന്ന ആല്‍ക്കലോയ്ഡ് അടങ്ങിയിട്ടുണ്ട്. ഇത് ലഹരി പിടിപ്പിക്കുന്നതാണ്. ഇതിന്റെ അമിത ഉപയോ​ഗം ജീവൻ നഷ്ടപ്പെടുത്താം.

Tobacco plant

വൈറ്റ് സ്നേക്ക് റൂട്ട്

വെളുത്ത പൂക്കളാണ് ഇവയ്‌ക്ക്. പൂക്കളിൽ ട്രിമറ്റോൺ എന്ന വിഷവസ്തു അടങ്ങിയിട്ടുണ്ട്.

White Snake Root

വാട്ടർ ഹെംലോക്ക്

ലോകത്തിലെ ഏറ്റവും വിഷമയമുള്ള സസ്യങ്ങളിൽ ഒന്നാണ് വാട്ടർ ഹെംലോക്ക്. നോർത്ത് അമേരിക്കയിലാണ് ഇവ വ്യാപകമായി വളരുന്നത്.

Water hemlock

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam