കൊലുമ്പന്‍ തെളിച്ച വഴി, ഇടുക്കിയിലെ വെളിച്ചത്തിന് 50 ആണ്ട്

സമകാലിക മലയാളം ഡെസ്ക്

ഇന്നേക്ക് 50 കൊല്ലം മുമ്പ് 1976 ഫെബ്രുവരി 12നാണ് 1976 ഫെബ്രുവരി 12നാണ് പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ഇടുക്കി ജല വൈദ്യുതി പദ്ധതി രാജ്യത്തിന് സമർപ്പിച്ചത്.

Idukki power station | Source: KSEB

കുറവന്‍-കുറത്തി മലകളെ ബന്ധിപ്പിച്ച് നിര്‍മിച്ച ഇടുക്കി ആര്‍ച്ച് ഡാം, ചെറുതോണി ഡാം, കുളമാവ് ഡാം, മൂലമറ്റം ഭൂഗര്‍ഭ വൈദ്യുതി നിലയം എന്നിവ ഉള്‍പ്പെടുന്നതാണ് ഇടുക്കി പദ്ധതി.

The Idukki Hydro Electric Project | File

ഏഷ്യയിലെതന്നെ ഏറ്റവും വലിയ ആര്‍ച്ച് ഡാമാണ് ഇടുക്കിയിലേത്.

Moolamattam power station | File

ഡാമിന് 168.9 മീറ്റര്‍ നീളമുണ്ട്. 19.81 മീറ്ററാണ് അടിഭാഗത്തെ വീതി. 4.464 ലക്ഷം ഘനമീറ്റര്‍ കോണ്‍ക്രീറ്റ് നിര്‍മാണത്തിന് ചെലവഴിച്ചു. കാനഡയിലെ എസ്എന്‍സി ലാവ്ലിന്‍ കമ്പനിയുടെ സാങ്കേതിക സഹകരണത്തിലാണ് അണക്കെട്ട് നിര്‍മിച്ചത്.

Moolamattam power station | File

780 മെഗാവാട്ട് ഉത്പാദനക്ഷമതയാണ് ഇടുക്കി ജലവൈദ്യുത പദ്ധതിയുടേത്. വാര്‍ഷിക ശരാശരി 2398 യൂണിറ്റ്. ആകെ ഉത്പാദനം 1,15,000 ദശലക്ഷം യൂണിറ്റ് പിന്നിട്ടുകഴിഞ്ഞു.

Moolamattam power station | File

മൂവാറ്റുപുഴയാറിനും തൊടുപുഴയാറിനും ജല സമൃദ്ധിയേകുന്നു. നിരവധി ജലവിതരണ പദ്ധതികള്‍ വഴി നാലു ജില്ലകളുടെ ദാഹമകറ്റുന്നു.

Moolamattam power station | File

1932ല്‍ ആദിവാസി മൂപ്പന്‍ കരിവെള്ളയാന്‍ കൊലുമ്പന്‍ തെളിച്ച വഴിയിലൂടെ എത്തിയ, മലങ്കര റബ്ബര്‍ എസ്റ്റേറ്റ് സൂപ്രണ്ടായിരുന്ന ഡബ്ല്യു.ജെ. ജോണാണ് ഡാം എന്ന ആശയത്തിന് തുടക്കമിട്ടത്.

Moolamattam power station | File

1958-59 കളിലാണ് പവര്‍ഹൗസിന് സര്‍വ്വെ നടത്തിയത്. 1967 ഓടെയാണ് നിര്‍മാണം ആരംഭിച്ചത്.

Moolamattam power station | File

കേരളത്തിന് ആവശ്യമായ വൈദ്യുതിയുടെ 35 ശതമാനം ഇന്ന് ഇടുക്കിയിലാണ് ഉത്പാദിപ്പിക്കുന്നത്.

Idukki power station | File

കൈകാര്യം ചെയ്യാന്‍ ബുദ്ധിമുട്ടുള്ള പാറപൊട്ടിക്കുന്ന ജാക്ക് ഹാമര്‍ അനായാസം കൈകൈാര്യം ചെയ്ത മേരി എന്ന ജാക്ക് ഹാമര്‍ മേരി മുതല്‍ നിരവധി പേരുടെ അധ്വാനമാണ് ഇന്നത്തെ ഇടുക്കി ഡാം.

Idukki power station | File

നിര്‍മാണ കാലം മുതല്‍ തൊഴില്‍ തര്‍ക്കങ്ങളുടെയും സംഘര്‍ഷങ്ങളുടെയും പ്രദേശമായും ഇടുക്കി ഡാം പദ്ധതി പ്രദേശം മാറി. രാഷ്ട്രീയ തര്‍ക്കങ്ങള്‍ കൊലപാതകത്തിലേക്ക് തിരിഞ്ഞ ചരിത്രവും ഇടുക്കി ഡാമിനുണ്ട്.

Moolamattam power station | File

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | File