സമകാലിക മലയാളം ഡെസ്ക്
ഭക്ഷണം കഴിക്കുമ്പോള്‍ അബദ്ധത്തില്‍ ശ്വാസനാളത്തിലേക്ക് പോകുന്നത് പലപ്പോഴും നിസ്സാരമായി കാണുന്നവരാണ് നമ്മളിൽ പലരും.
എന്നാൽ ചില സമയങ്ങളിലെ അശ്രദ്ധ വലിയ അപകടത്തിലേക്ക് എത്തിക്കാറുണ്ട്.
ഭക്ഷണം ശ്വാസനാളത്തിലേക്ക് പോയാല്‍ ഉടനടി ചെയ്യേണ്ടവ എന്തൊക്കെയെന്ന് നോക്കാം.
ഭക്ഷണം ശ്വാസനാളത്തിൽ പോയാൽ ശരീരം തനിയെ ചുമക്കാൻ ശ്രമിക്കും. ഇത് തടയരുത്. മറിച്ച് ആഞ്ഞു ചുമച്ച് ശ്വാസനാളത്തിലെ തടസ്സം നീക്കാൻ ശ്രമിക്കുക.
ഭക്ഷണം ശ്വാസനാളത്തിൽ പോയാൽ പെട്ടെന്ന് വെള്ളം കുടിക്കുന്നത് ചിലപ്പോൾ സ്ഥിതി വഷളാക്കാം. ചുമച്ച് ശ്വാസം നേരെയായ ശേഷം മാത്രം കുറച്ച് വെള്ളം കുടിക്കുക.
ഈ സമയത്ത് സംസാരിക്കാൻ ശ്രമിക്കുന്നത് ശ്വാസ തടസ്സം കൂട്ടും.
ഭക്ഷണം ശ്വാസനാളത്തിൽ പോയ ആളെ അൽപ്പം മുന്നോട്ട് കുനിച്ച് നിർത്തി,കൈപ്പത്തി കൊണ്ട് മുതുകിന്റെ നടുവിൽ അഞ്ചോ ആറോ തവണ ശക്തമായി തട്ടുക.
ശ്വാസ തടസ്സം മാറുന്നില്ലെങ്കിൽ രോഗിയുടെ പിന്നിൽ നിന്ന് കെട്ടിപ്പിടിച്ച് വയറിന്റെ മുകൾ ഭാഗത്ത്(നെഞ്ചിന് തൊട്ടുതാഴെ) അകത്തേക്കും മുകളിലേക്കും ആഞ്ഞ് അമർത്തുക. ഈ രീതിയാണ് ഹൈംലിക് മന്യൂവർ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates