സമകാലിക മലയാളം ഡെസ്ക്
കാപ്പിപ്പൊടി ഇല്ലാത്ത അടുക്കളയില്ല.
പക്ഷെ കാപ്പിപ്പൊടി വായുവുമായി സമ്പർക്കത്തിൽ വരുമ്പോൾ ഈർപ്പം ആഗിരണം ചെയ്ത് പാറപോലെ കട്ടിയികുന്നു എന്നതാണ് ഒരു പ്രശ്നം.
മിക്ക ആളുകളും കാപ്പിപ്പൊടി കട്ടിയാകുമ്പോൾ കളയുകയാണ് പതിവ്.
എന്നാൽ ഇനി നിങ്ങൾ അങ്ങനെ ചെയ്യേണ്ടതില്ല, കാരണം അത് പഴയതു പോലെയാക്കാനും ഉപയോഗിക്കാനും വഴികളുണ്ട്. അവ നോക്കാം.
ടിന്നിലോ പാക്കറ്റിലോ ഉള്ള കാപ്പിപ്പൊടി കട്ടിയായെങ്കിൽ നിങ്ങൾക്ക് അത് പല തരത്തിൽ ഉപയോഗിക്കാം.
കോഫി ജാർ കുറച്ച് സെക്കൻഡ് മൈക്രോവേവിൽ വെയ്ക്കുകയോ ചൂടുവെള്ളം നിറച്ച ഒരു പാത്രത്തിൽ വെയ്ക്കുകയോ ചെയ്താൽ ഈർപ്പം കുറയുകയും കാപ്പിപ്പൊടി അയവുള്ളതാക്കുകയും ചെയ്യുന്നു. ഇങ്ങനെ ചെയ്യുമ്പോൾ നിങ്ങൾക്ക് അത് പാത്രത്തിൽ നിന്ന് എളുപ്പത്തിൽ പുറത്തെടുക്കാനാകും.
കാപ്പി പൂർണ്ണമായും കട്ടിയായി മാറിയിട്ടുണ്ടെങ്കിൽ, അത് ചെറിയ കഷ്ണങ്ങളാക്കി പൊട്ടിച്ച് ഒരു മിക്സറിലോ ബ്ലെൻഡറിലോ ഇട്ട് പൊടിയ്ക്കാവുന്നതാണ്.
കട്ടയായ കാപ്പിപ്പൊടിയിലേക്ക് അൽപം പഞ്ചസാരയും ചൂടുവെള്ളവും ചേർച്ച് കോഫി സിറപ്പുണ്ടാക്കി റഫ്രിജറേറ്ററിൽ സൂക്ഷിക്കാവുന്നതാണ്. ഇത് കോൾഡ് കോഫിക്കോ ബേക്കിങിനോ ഉപയോഗിക്കാം.
കാപ്പി പൊടിച്ചത് വെളിച്ചെണ്ണയുമായി കലർത്തുക. ഇത് ചർമ്മത്തിന് നല്ലൊരു പ്രകൃതിദത്ത എക്സ്ഫോളിയേറ്റിങ് സ്ക്രബ് ആയി മാറുന്നു.
കട്ടയായ കാപ്പിപ്പൊടി വെള്ളത്തിൽ ലയിപ്പിച്ച് ചെടികൾക്ക് ചുറ്റുമുള്ള മണ്ണിൽ ചേർക്കാം.ഇത് നൈട്രജന്റെ നല്ലൊരു ഉറവിടമാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates