കറിയില്‍ ഉപ്പ് കൂടിയോ? ചോറുണ്ടെങ്കില്‍ ഈസിയായി കൂടിയ ഉപ്പ് കുറയ്ക്കാം

സമകാലിക മലയാളം ഡെസ്ക്

കറി ഉണ്ടാക്കുമ്പോൾ ഉപ്പ് കൂടിയാല്‍ പിന്നെ പറയേണ്ട, കറിയുടെ രുചിയെല്ലാം തന്നെ മാറിപ്പോകും.

പ്രതീകാത്മക ചിത്രം | AI Generated

കറിയിൽ ഉപ്പ് കൂടുന്നത് മിക്ക ആളുകൾക്കും ഉണ്ടാകുന്ന പിഴവാണ്

പ്രതീകാത്മക ചിത്രം | AI Generated

കറിയില്‍ ഉപ്പ് കൂടിയാല്‍ ഈസിയായി തന്നെ നമുക്കത് കുറയ്ക്കാം.

പ്രതീകാത്മക ചിത്രം | AI Generated

ഒഴിച്ചുകറികളില്‍ ഉപ്പ് കൂടിപ്പോയാല്‍ ഒരു പിടി ചോറുകൊണ്ട് നമുക്കത് ഈസിയായി കുറയ്ക്കാന്‍ സാധിക്കും. കുറച്ച് ചോറെടുത്ത് നല്ല കോട്ടണ്‍ തുണിയില്‍ നന്നായി കിഴി കെട്ടി കറിയില്‍ കുറച്ചു സമയം ഇട്ടുവെച്ചാല്‍ മതിയാകും. കുറച്ചു സമയം ഇതില്‍ കിടക്കുമ്പോള്‍ അധികമുള്ള ഉപ്പ് കിഴിയിലെ ചോറ് വലിച്ചെടുക്കും.

Boiled rice | Pinterest

കറിയില്‍ ഉപ്പു കൂടുതലാണെങ്കില്‍ തേങ്ങാപാല്‍ എടുത്ത് പിഴിഞ്ഞ് ഇതിലേക്ക് ചേര്‍ത്തു കൊടുത്താലും കൂടിയ ഉപ്പ് കുറഞ്ഞു കിട്ടും. ചിക്കന്‍ കറിയോ മറ്റെന്തെങ്കിലും കറിയാണെങ്കില്‍ തേങ്ങാപാല്‍ ഒഴിക്കുമ്പോള്‍ ഉപ്പ് കുറയുന്നതോടൊപ്പം കറിയുടെ രുചി കൂടുകയും ചെയ്യും.

Coconut milk | Pinterest

ഒരു നുള്ള് പഞ്ചസാര ചേര്‍ത്തും കൂടിയ ഉപ്പിനെ കുറയ്ക്കാന്‍ സാധിക്കും.

Sugar | Pinterest

ഉരുളക്കിഴങ്ങ് പുഴുങ്ങിയോ കഷ്ണങ്ങളായോ ചേര്‍ത്താൽ ഉപ്പ് കുറയ്ക്കാം. ഉരുളക്കിഴങ്ങ് ചേര്‍ത്താല്‍ രുചി വ്യത്യാസം വരാത്ത വിഭവമാണെങ്കില്‍ ഇതു ചേര്‍ത്താല്‍ ഉപ്പ് കുറയുന്നതാണ്.

Potato slices | Pinterest

ഗോതമ്പു പൊടിയെടുത്ത് കുഴച്ച് ചെറിയ ഉരുളകളാക്കി കറിയിലിട്ടു കൊടുക്കാം. ശേഷം കറി കുറച്ചു നേരം തിളപ്പിച്ചതിനു ശേഷം ഈ ഉരുളകള്‍ കറിയില്‍ നിന്ന് എടുത്തു മാറ്റിയാല്‍ മതി. ഉപ്പെല്ലാം ഇതിലേക്ക് പിടിച്ചിട്ടുണ്ടാവും.

പ്രതീകാത്മക ചിത്രം | AI Generated

ചിക്കന്‍ കറി, മീന്‍ കറി എന്നിവയില്‍ ഉപ്പ് കൂടി പോയാല്‍ ഒന്നോ രണ്ടോ തക്കാളി ചെറുതായി അരിഞ്ഞ് ചേര്‍ക്കാം. ഇത് കറിയിലെ പുളി രുചി വര്‍ധിപ്പിച്ച് ഉപ്പ് ബാലന്‍സാക്കാന്‍ സഹായിക്കും.

Tomato | Pinterest

കറിയില്‍ ഉപ്പ് കൂടിയാല്‍ അല്‍പം ഫ്രഷ് ക്രീം ചേര്‍ത്തും ഇത് പരിഹരിക്കാവുന്നതാണ്. ഇത് കറിയുടെ രുചി കൂട്ടുകയും ഉപ്പ് കുറയ്ക്കുകയും ചെയ്യും.

Fresh cream | Pinterest

കറികളിലോ മറ്റോ ഉപ്പു കൂടുമ്പോള്‍ സവാള വട്ടത്തില്‍ അല്‍പം കനത്തില്‍ അരിഞ്ഞു ചേര്‍ക്കാവുന്നതാണ്. ഇതും ഉപ്പിനെ വലിച്ചെടുക്കും.

പ്രതീകാത്മക ചിത്രം | Pinterest

തൈര് കറിയില്‍ ചേര്‍ത്ത് കുറച്ച് സമയം വേവിച്ചെടുക്കുന്നത് ഉപ്പ് കുറയ്ക്കാന്‍ സഹായിക്കും.

Curd | Pinterest

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | File