ചിരിക്കാനുള്ള കഴിവില്ലായിരുന്നെങ്കിൽ, നമ്മളെല്ലാം ഭ്രാന്തരായി മാറിയേനേ: റോബർട്ട് ഫ്രോസ്റ്റ്

സമകാലിക മലയാളം ഡെസ്ക്

ജീവിതത്തിലെ സമ്മർദങ്ങളെയും വിഷമങ്ങളെയും അതിജീവിക്കാൻ ചിരിക്കും നർമബോധത്തിനും എത്രത്തോളം പ്രാധാന്യമുണ്ടെന്ന് ഓർമിപ്പിക്കകയാണ് റോബർട്ട് ഫ്രോസ്റ്റ്.

Quote Of The Day | Pinterest

ഇരുപതാം നൂറ്റാണ്ടിലെ പ്രശസ്തനായ അമേരിക്കൻ കവിയായിരുന്നു റോബർട്ട് ഫ്രോസ്റ്റ് (1874–1963). പ്രകൃതി, ഗ്രാമീണജീവിതം, മനുഷ്യബന്ധങ്ങൾ, ജീവിതത്തിലെ തിരഞ്ഞെടുപ്പുകൾ, മനുഷ്യന്റെ ആന്തരിക സംഘർഷങ്ങൾ തുടങ്ങിയ വിഷയങ്ങൾ ലളിതമായ ഭാഷയിൽ ആഴത്തിൽ അവതരിപ്പിച്ച കവിയാണ് അദ്ദേഹം.

Quote Of The Day | Pinterest

ദ റോഡ് നോട്ട് ടേക്കൺ, സ്റ്റോപ്പിങ് ​ബൈ വുഡ്സ് ഓൺ എ സ്നോവി ഈവനിങ് എന്നിവ അദ്ദേഹത്തിന്റെ പ്രശസ്തമായ കവിതകളാണ്.

Quote Of The Day | Pinterest

ജീവിതത്തിൽ പ്രശ്നങ്ങളും നിരാശകളും ഒഴിവാക്കാനാവില്ല. എല്ലാം ഗൗരവത്തോടെ മാത്രം കാണുകയും ഓരോ പ്രതിസന്ധിയിലും തളർന്നുപോകുകയും ചെയ്താൽ ജീവിതം കൂടുതൽ പ്രയാസകരമാകും. അത്തരം സാഹചര്യങ്ങളിൽ ചിരിക്കാനും നർമം കണ്ടെത്താനും കഴിയുന്നത് മനസ്സിന് ആശ്വാസം നൽകുന്നു.

Quote Of The Day | Pinterest

ജോലിസമ്മർദം, സാമ്പത്തിക ബുദ്ധിമുട്ടുകൾ, കുടുംബപ്രശ്നങ്ങൾ, വ്യക്തിബന്ധങ്ങളിലെ തർക്കങ്ങൾ എന്നിവ മനസ്സിനെ ക്ഷീണിപ്പിക്കാം. അത്തരമൊരു സാഹചര്യത്തിൽ മനസ്സുതുറന്ന് ചിരിക്കുന്നത് പ്രശ്നങ്ങൾ ഇല്ലാതാക്കില്ലെങ്കിലും അവയുടെ ഭാരം കുറച്ചുനേരത്തേക്കെങ്കിലും ലഘൂകരിക്കാൻ സഹായിക്കും.

Quote Of The Day | Pinterest

ജീവിതം എപ്പോഴും നമുക്ക് അനുകൂലമായിരിക്കില്ല. എന്നാൽ പ്രയാസങ്ങൾക്കിടയിലും ചിരിക്കാനും സന്തോഷത്തിന്റെ ചെറിയ നിമിഷങ്ങൾ കണ്ടെത്താനും കഴിയുന്നത് ജീവിതയാത്രയെ കുറച്ചുകൂടി ലളിതമാക്കും.

Quote Of The Day | Pinterest
samakalika malayalam | samakalika malayalam