സമകാലിക മലയാളം ഡെസ്ക്
കേരളത്തിൽ അടുത്തിടെയായി നിരവധി ആളുകളാണ് പാമ്പ് കടിയേറ്റ് മരണപ്പെട്ടത്.
പാമ്പ് കടിയേറ്റാല്‍ സര്‍ക്കാരില്‍ നിന്നും ധനസഹായം ലഭിക്കും എന്നത് എത്രപേർക്ക് അറിയാം.
പാമ്പ് കടിയേറ്റ് മരിച്ചാല്‍ വനം വകുപ്പില്‍ നിന്നും നഷ്ടപരിഹാരം ലഭിക്കും.
പതിനാല് ലക്ഷം രൂപയാണ് വന്യ ജീവികളുടെ ആക്രമണത്തില്‍ ആളുകൾ മരണപ്പെട്ടാൽ സർക്കാർ നൽകുക.
വനത്തിന് പുറത്ത് വച്ചാണ് പാമ്പ് കടിയേറ്റ് മരിച്ചതെങ്കിൽ നാല് ലക്ഷം രൂപയാണ് ധനസഹായം ലഭിക്കുക.
സംസ്ഥാന സര്‍ക്കാരാണ് ധനസഹായം നൽകുന്നത്.
പക്ഷെ ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും ഈ ധനസഹായം നല്‍കുന്നില്ല. ചുരുക്കം സംസ്ഥാനങ്ങളിൽ മാത്രമാണ് നൽകുന്നത്.
അതുപോലെ പാമ്പുകള്‍ വന്യ ജീവികള്‍ ആയതിനാല്‍ ചികിത്സ ധനസഹായവുമുണ്ട്.
ചികിത്സ വേണ്ടി വന്നവര്‍ക്ക് ബില്ലുകള്‍ അക്ഷയ സെന്റര്‍ വഴി അപേക്ഷിക്കാവുന്നതാണ്.
ഒരു ലക്ഷം രൂപ വരെയുള്ള ബില്ലുകള്‍ ഉടനടി റീ-ഇമ്പേഴ്‌സ് ചെയ്യും.
ആദിവാസി വിഭാഗത്തിലുള്ളവരാണെങ്കില്‍ ഒരു ലക്ഷം എന്ന പരിധിയില്ല. എത്രയാണോ ചെലവായത്, അത്ര തന്നെ നല്‍കുകയും ചെയ്യും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates