ആതിര അഗസ്റ്റിന്‍
തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു
2025 ജനുവരി ഒന്നിനകം 18 പൂര്‍ത്തിയാക്കിയവര്‍ക്ക് പേര് ചേര്‍ക്കാം.
വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാനും തിരുത്താനും സ്ഥാനമാറ്റത്തിനും sec.kerala.gov.in വെബ്‌സൈറ്റില്‍ ഓണ്‍ലൈനായി അപേക്ഷിക്കാം.
ഇതിനായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ വെബ്‌സൈറ്റില്‍ ലോഗിന്‍ ചെയ്ത് നെയിം ഇന്‍ക്ലൂഷന്‍ ബട്ടണില്‍ ക്ലിക്ക് ചെയ്യുക.
ഡ്രോപ് ഡൗണ്‍ മെനുവില്‍ നിന്ന് അതത് ജില്ല, തദ്ദേശ സ്വയംഭരണ സ്ഥാപനം, നിയോജക മണ്ഡലം/ വാര്‍ഡ്, ഭാഗം, നമ്പര്‍ എന്നിവ തെരഞ്ഞെടുക്കുക.
അപേക്ഷകന്റെ പേര്, രക്ഷിതാവിന്റെ പേര്, ലിംഗഭേദം, വിലാസം, പ്രായം എന്നിവ അതത് ഫീല്‍ഡുകളില്‍ നല്‍കുക.
തെരഞ്ഞെടുപ്പ് ഐഡി കാര്‍ഡ്, ഫോണ്‍ നമ്പര്‍ മുതലായവയുടെ വിശദാംശങ്ങള്‍ നല്‍കാം. ഇംഗ്ലീഷ് കീബോര്‍ഡ് ഉപയോഗിക്കുമ്പോള്‍ മലയാളത്തില്‍ പൂരിപ്പിക്കേണ്ട ഫീല്‍ഡുകള്‍ക്കായി, ഓരോ വാക്കും നല്‍കിയ ശേഷം, യാന്ത്രിക വിവര്‍ത്തനത്തിനായി സ്പെയ്സ് ബാര്‍ അമര്‍ത്താം.
ഫീല്‍ഡുകള്‍ പൂരിപ്പിച്ച് സമര്‍പ്പിച്ച ശേഷം അപേക്ഷകന്‍ ഫോട്ടോ അപ്ലോഡ് ചെയ്യുന്നതിനായി അടുത്ത പേജിലേക്ക് പോകും. അതില്‍ നിര്‍ദ്ദേശിച്ചിരിക്കുന്ന സ്‌പെസിഫിക്കേഷന്‍ അനുസരിച്ച് അപേക്ഷകന് ഫോട്ടോ അപ്ലോഡ് ചെയ്യാം.
അപേക്ഷകന് ഫോട്ടോ അപ്ലോഡ് ചെയ്യാന്‍ കഴിഞ്ഞില്ലെങ്കില്‍, ആ പ്രക്രിയ ഒഴിവാക്കി അന്തിമ സമര്‍പ്പണ ബട്ടണില്‍ ക്ലിക്ക് ചെയ്യാം. തുടര്‍ന്ന് ഫോം നമ്പര്‍ 12-ല്‍ സമയം, തീയതി, സ്ഥലം എന്നിവ സൂചിപ്പിക്കുന്ന ഒരു ഹിയറിംഗ് നോട്ടീസ് ലഭിക്കും.
അപേക്ഷകന് ഫോം നമ്പര്‍ 12 ല്‍ പറഞ്ഞിരിക്കുന്ന തീയതിയില്‍, ഇലക്ടറല്‍ രജിസ്ട്രേഷന്‍ ഓഫീസറുടെ മുമ്പാകെ ഹാജരാക്കാന്‍ ആഗ്രഹിക്കുന്ന രേഖകള്‍/തെളിവുകള്‍ സഹിതം ഹാജരാകണം
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates