ഇവ ശ്രദ്ധിച്ചാൽ വീടിനുള്ളിലെ ദുർഗന്ധം മാറ്റാം

സമകാലിക മലയാളം ഡെസ്ക്

വീട് എപ്പോഴും വൃത്തിയോടെ ഭംഗിയായി കിടക്കുന്നത് കാണാനാണ് നമുക്ക് ഇഷ്ടം.

പ്രതീകാത്മക ചിത്രം | AI Generated

ചില സമയങ്ങളിൽ എത്രയൊക്കെ വൃത്തിയാക്കിയിട്ടാലും വീട്ടിൽ നിന്നും ദുർഗന്ധം വന്നുകൊണ്ടേയിരിക്കും.

പ്രതീകാത്മക ചിത്രം | Pexels

ഇത്തരത്തിൽ വീട്ടിൽ ഉണ്ടാകുന്ന ദുർഗന്ധം ഇല്ലാതാക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി.

പ്രതീകാത്മക ചിത്രം | AI Generated

വീടിനുള്ളിൽ ഈർപ്പം തങ്ങി നിൽക്കുന്നത് ദുർഗന്ധം ഉണ്ടാവാൻ കാരണമാകുന്നു. ശരിയായ രീതിയിൽ വായുസഞ്ചാരം ഇല്ലാതെ വരുമ്പോഴാണ് വീടിനുള്ളിൽ ഈർപ്പം ഉണ്ടാവുന്നത്. അതിനാൽ ദിവസവും അരമണിക്കൂറെങ്കിലും ജനാലകളും വാതിലും തുറന്നിടാൻ ശ്രദ്ധിക്കണം.

പ്രതീകാത്മക ചിത്രം | AI Generated

ദുർഗന്ധം ഉണ്ടാവുന്നതിന്റെ പ്രാധാന കാരണങ്ങളിലൊന്നാണ് മാലിന്യങ്ങൾ. അതിനാൽ തന്നെ ഇടയ്ക്കിടെ വീട്ടിൽ ഉണ്ടാവുന്ന മാലിന്യങ്ങൾ ശരിയായ രീതിയിൽ സംസ്കരിക്കാൻ മറക്കരുത്.

പ്രതീകാത്മക ചിത്രം | AI Generated

ഫ്രിഡ്ജ് വൃത്തിയാക്കാതിരിക്കുന്നതും ദുർഗന്ധം ഉണ്ടാവാൻ കാരണമാകുന്നു. അതിനാൽ തന്നെ ആഴ്ച്ചയിൽ ഒരിക്കലെങ്കിലും ഇത് നന്നായി വൃത്തിയാക്കേണ്ടതുണ്ട്.

പ്രതീകാത്മക ചിത്രം | AI Generated

വീടിനുള്ളിൽ നല്ല രീതിയിൽ വായുസഞ്ചാരം ഉണ്ടെന്ന് ഉറപ്പ് വരുത്തേണ്ടതുണ്ട്. അകത്ത് തങ്ങി നിൽക്കുന്ന വായു കൃത്യമായി പുറത്തേക്ക് പോകാത്തതാണ് വീടിനുള്ളിൽ ദുർഗന്ധം ഉണ്ടാവാൻ കാരണമാകുന്നത്.

പ്രതീകാത്മക ചിത്രം | Pexels

വീടിന്റെ ഉള്ളിൽ ഇൻഡോർ ചെടികൾ വളർത്തുക. ചെടികൾക്ക് ഭംഗി നൽകാൻ മാത്രമല്ല വായുവിനെ ശുദ്ധീകരിക്കാനും സാധിക്കും.

indoor plants | Pexels

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | File