സമകാലിക മലയാളം ഡെസ്ക്
ആരോഗ്യകരമായ ജീവിതത്തിന് നല്ല ഉറക്കം അത്യാവശ്യമാണ്.
അതിന് ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്
രാത്രിയിൽ നേരത്തെ ആഹാരം കഴിക്കുന്നത് ശീലമാക്കുക. ആഹാരം കഴിക്കുന്നതും ഉറക്കവും തമ്മിൽ ചുരുങ്ങിയത് 3 മണിക്കൂർ ഇടവേള ആവശ്യമാണ്.
ഉറങ്ങാനുള്ള മുറികൾ കഴിവതും പകൽ സമയങ്ങളിൽ വിശ്രമിക്കാനോ അല്ലെങ്കിൽ ഉറങ്ങാനോ ഉപയോഗിക്കാതിരിക്കുക. രാത്രിയിലുള്ള ഉറക്കത്തിന് മാത്രം ഇത്തരം മുറികൾ ഉപയോഗിക്കുക.
ഉറങ്ങുന്നതിന് ഏകദേശം 2 മണിക്കൂർ മുമ്പ് മൊബൈൽ ഫോണുകൾ, ലാപ് ടോപ്, ടിവി എന്നിവയുടെ ഉപയോഗം നിർത്തിവെയ്ക്കുക.
രാത്രിയിൽ കിടന്നുറങ്ങാൻ പോകുന്നതിന് മുമ്പ് ചെറിയ ചൂടുള്ള വെള്ളത്തിൽ കുളിക്കുന്നത് ഉറക്കം മെച്ചപ്പെടുത്തുന്നതിന് സഹായകമാണ്.
ഉറങ്ങുമ്പോൾ ഇറുകിയതോ ചൂടെടുക്കുന്നതോ ആയ വസ്ത്രങ്ങൾ ഉപയോഗിക്കുന്നതിന് പകരം അയഞ്ഞ വസ്ത്രങ്ങൾ ഉപയോഗിക്കുക.
ഉറങ്ങുന്നതിന് മുമ്പ് ചെറിയ സംഗിതം കേൾക്കുകയോ ചെറു പുസ്തകങ്ങൾ വായിക്കുകയോ ചെയ്യുന്നത് നല്ലൊരു ഉറക്കം ലഭിക്കുന്നതിന് സഹായിക്കും.
ദിവസവും ഒരു മണിക്കൂറെങ്കിലും വ്യായാമം ചെയ്യാൻ ശ്രമിക്കുക.
മരുന്നുകളുടെ സഹായത്തോടെ മാത്രം ഉറങ്ങാൻ കഴിയുന്നവരാണെങ്കിൽ കഴിവതും ഉറങ്ങുന്നതിന് ഒരു മണിക്കൂർ മുമ്പ് മരുന്ന് കഴിക്കാൻ ശീലിക്കുക.
ശ്രദ്ധിക്കേണ്ടത്
ഉറക്ക മരുന്നുകൾ സ്വന്തം ഇഷ്ടപ്രകാരം ഉപയോഗിക്കരുത്. ഒരു വിദഗ്ദ ഡോക്ടറുടെ നിർദേശപ്രകാരം മാത്രം മരുന്നുകൾ ഉപയോഗിക്കുക.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates