അടുക്കളയില്‍ ഡിഷ് വാഷ് തീര്‍ന്നുപോയോ; ഇവ പരീക്ഷിക്കാം

സമകാലിക മലയാളം ഡെസ്ക്

അടുക്കളയില്‍ സോപ്പ് ,ഡിഷ് വാഷ് തുടങ്ങിയവ പെട്ടന്ന് തീര്‍ന്നുപോയാല്‍ എന്ത് ചെയ്യും.

പ്രതീകാത്മക ചിത്രം | Pinterest

ഉടനെ വാങ്ങാന്‍ പോകാന്‍ പറ്റാത്ത സ്ഥിതിയാണെങ്കില്‍ പെട്ടുപോയൊന്ന് കരുതേണ്ട.

Dishwashing liquid | Pinterest

പാത്രം കഴുകുന്ന സോപ്പോ ഡിഷ് വാഷോ തുടങ്ങിയവ തീര്‍ന്നുപോയാല്‍ പെട്ടെന്നു ചെയ്യാവുന്ന ചില പൊടിക്കൈകള്‍ ഇതാ.

Dish wash liquid | Pinterest

അത്യാവശ്യമായി പാത്രം കഴുകിയെടുക്കേണ്ട അവസ്ഥയാണെങ്കില്‍ നല്ല ചൂടുവെള്ളം ഉപയോഗിക്കാം. ചൂടുള്ള വെള്ളത്തില്‍ പാത്രങ്ങള്‍ കഴുകിയെടുത്താല്‍ പാത്രത്തിലെ എണ്ണമയവും അണുക്കളുമെല്ലാം വേഗം പോയി കിട്ടും.

Hot Water | Pinterest

ഡിഷ് വാഷ് തീര്‍ന്നാല്‍ പകരം ബേക്കിങ്‌ സോഡ ഉപയോഗിക്കാം. മികച്ച ക്ലീനിങ്‌ ഏജന്റാണ് ബേക്കിങ്‌ സോഡ.ബേക്കിങ്‌ സോഡയിട്ട് പാത്രം ഉരച്ചുകഴുകണം. പാത്രങ്ങള്‍ നല്ലതുപോലെ വൃത്തിയാകും

Baking soda | Pinterest

ചെറുനാരങ്ങയും അല്‍പം ഉപ്പും ചേര്‍ത്ത് പാത്രം കഴുകിയെടുക്കാം. പാത്രങ്ങള്‍ നല്ല വൃത്തിയാവുക മാത്രമല്ല പാത്രങ്ങളിലെ മെഴുക്കും ഗന്ധവുമെല്ലാം കളയാന്‍ ഇവ സഹായിക്കും.

Salt and lemon juice | Pinterest

വീട്ടില്‍ വിനാഗിരിയുണ്ടെങ്കില്‍ അതുവെച്ചും പാത്രങ്ങള്‍ വൃത്തിയാക്കിയെടുക്കാം. പാത്രം മെഴുക്കെല്ലാം പോയി വൃത്തിയാക്കാനും ഒപ്പം രോഗാണുക്കളെ നശിപ്പിക്കാനും, പാത്രങ്ങളിലെ കറ നീങ്ങാനുമെല്ലാം വിനാഗിരി സഹായകരമാണ്.

viniger | Pinterest

കഞ്ഞിവെള്ളവും ഇതുപോലെ പാത്രങ്ങള്‍ വൃത്തിയാക്കാന്‍ ഉപയോഗിക്കാന്‍ കഴിയും. സ്പഞ്ചോ മറ്റോ കഞ്ഞിവെള്ളത്തില്‍ മുക്കിയ ശേഷം നന്നായി തേച്ചു കഴുകിയെടുത്താല്‍ മതിയാകും. ശേഷം വെള്ളത്തില്‍ നന്നായി കഴുകിയെടുക്കണം.

Rice Water | Pinterest

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | File