ഇങ്ങനെ സൂക്ഷിച്ചാൽ അച്ചാറുകൾ കേടുവരില്ല

സമകാലിക മലയാളം ഡെസ്ക്

ഭക്ഷണത്തിനൊപ്പം ഒഴിച്ചുകൂടാൻ കഴിയാത്തതാണ് അച്ചാർ.

Pickle | Pinterest

മാങ്ങ, നെല്ലിക്ക, നാരങ്ങ തുടങ്ങി പലതരം അച്ചാറുകൾ ഉണ്ട്.

Pickle | Pinterest

എന്നാൽ ശരിയായ രീതിയിൽ സൂക്ഷിച്ചില്ലെങ്കിൽ അച്ചാറുകൾ പെട്ടെന്ന് കേടായിപ്പോകും.

Pickle | Pinterest

ദീർഘകാലം അച്ചാർ കേടുവരാതിരിക്കാൻ ഇങ്ങനെ ചെയ്യൂ.

Pickle | Pinterest

ഗ്ലാസ് ജാർ, സെറാമിക് തുടങ്ങിയ പാത്രങ്ങളിൽ അച്ചാർ സൂക്ഷിക്കുന്നതാണ് നല്ലത്. കാരണം ഇവയിൽ രാസ പ്രവർത്തനങ്ങൾ ഉണ്ടാവുന്നില്ല. രുചി നഷ്ടപ്പെടാതെ ദിവസങ്ങളോളം അച്ചാർ സൂക്ഷിക്കാൻ സാധിക്കും.

Pickle | Pinterest

ചൂടും ഈർപ്പവും ഇല്ലാത്ത തണുപ്പുള്ള സ്ഥലത്താവണം അച്ചാർ സൂക്ഷിക്കേണ്ടത്. അമിതമായ ചൂടും ഈർപ്പവും അച്ചാറിൽ പൂപ്പൽ വരാനും പെട്ടെന്ന് കേടാവാനും കാരണമാകുന്നു.

Pickle | Pinterest

അധികം എണ്ണയും ഉപ്പും ചേർക്കാത്ത അച്ചാറുകൾ ഫ്രിഡ്ജിൽ സൂക്ഷിക്കുന്നതാണ് നല്ലത്. ഇത് അച്ചാറിന്റെ രുചി നഷ്ടമാകാതെ ദീർഘകാലം ഫ്രഷായിരിക്കാൻ സഹായിക്കുന്നു.

പ്രതീകാത്മക ചിത്രം | Pinterest

അച്ചാർ സൂക്ഷിക്കുമ്പോൾ ഇടയ്ക്കിടെ പരിശോധിച്ച് പൂപ്പലും ദുർഗന്ധവും വരുന്നില്ലെന്ന് ഉറപ്പ് വരുത്തണം. ഇവയിൽ എന്തെങ്കിലും ശ്രദ്ധയിൽപ്പെട്ടാൽ അച്ചാർ ഉപയോഗിക്കാൻ പാടില്ല. ഇത് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാവാൻ കാരണമാകുന്നു.

Pickle

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | file