സമകാലിക മലയാളം ഡെസ്ക്
വാഹന ഉപയോഗത്തിനിടെ അപകടങ്ങള്‍ പതിവാണ്. എന്നാല്‍, അതില്‍ ആശങ്കപ്പെടേണ്ടതില്ല.
1. വണ്ടിയുടെ ഇൻഷുറൻസ് OK ആണെങ്കിൽ ഒരു സെറ്റിൽമെന്റിനും ശ്രമിക്കേണ്ടതില്ല, പരിക്കേറ്റ ആളെ ആശുപത്രിയിൽ എത്തിക്കുക, പൊലീസ് സ്റ്റേഷനിൽ (ഫോൺ വിളിച്ചോ മറ്റോ) അറിയിക്കുക.
2. നാട്ടുകാരും പരിക്കേറ്റ ആൾക്ക് പരിചയക്കാരുണ്ടെങ്കിൽ അവരും നിങ്ങളെ സമ്മർദത്തിലാക്കാൻ നോക്കും. ഒരു കാരണവശാലും പണം നൽകിയുള്ള ഒത്തുതീർപ്പിനു വഴങ്ങേണ്ടതില്ല.
3. പരാതിയില്ല എന്ന് എഴുതി വാങ്ങിയാലും പരാതിക്കാരനു കേസിനു പോകാൻ പറ്റും. ഫ്രാക്ചർ ഉണ്ടായാൽ അയാളെ ഏതെങ്കിലും വക്കീൽ ക്യാൻവാസ് ചെയ്യും. ഫ്രാക്ചർ ഉണ്ടാകുമ്പോൾ ഗ്രീവിയസ് ഹർട്ട് ആയി പരിഗണിക്കും, നഷ്ടപരിഹാരത്തുക കിട്ടുകയും ചെയ്യും.
4. ഡ്രെസ്സിംഗ് മാത്രം വേണ്ട മുറിവും, ചെറിയ സ്റ്റിച്ച് ഇടാനും ഒക്കെ ഉള്ള പരിക്കുമാണ് ഉള്ളതെങ്കിൽ മാനുഷിക പരിഗണന വെച്ചും, നിങ്ങളുടെ സാമ്പത്തിക ശേഷി അനുസരിച്ചും വേണമെങ്കിൽ ചെറിയ തുക ആശുപത്രി ബിൽ അടയ്ക്കാം.
5. അപകടം പറ്റിയ ആൾ കേസിനു പോയാൽ വക്കീൽ ഫീസ് കൊടുക്കേണ്ടതില്ല. ഇപ്പോളത്തെ ഒരു നടപ്പ് രീതിയിൽ ക്ലെയിം സെറ്റിൽമന്റ് കിട്ടുന്ന തുകയുടെ ഒരു ശതമാനമാണ് വക്കീലിന്റെ ഫീസ്. അതിനാൽ മാക്സിമം ഇൻഷുറൻസ് ക്ലെയിം വാങ്ങിത്തരാൻ വക്കീൽ ശ്രമിക്കും.
6. നിങ്ങൾക്കെതിരെ വരുന്ന കേസ് റാഷ് & നെഗ്ലിജന്റ് ഡ്രൈവിംഗിനു എതിരേ ആയിരിക്കും. കോടതിയിൽ ഫൈൻ അടച്ച് , കുറ്റം സമ്മതിക്കുന്നതോടെ ഡ്രൈവറുടെ കേസ് തീർന്നു. ബക്കി ഇൻഷുറൻസ് കമ്പനി കേസ് നടത്തിക്കോളും.
7. നിങ്ങളുടെ വണ്ടി ഒരു ഇലക്ട്രിക് പോസ്റ്റ്/ ട്രാൻസ്ഫോർമറിൽ ഇടിച്ചെന്ന് കരുതുക. കെ.എസ്.ഇ.ബി യും പൊലീസും കൂടി നഷ്ടപരിഹാരം പണമായി അടയ്ക്കാൻ പറഞ്ഞ് നിങ്ങളെ സമ്മർദത്തിലാക്കും. അടയ്ക്കേണ്ടതില്ല, കേസ് കൊടുത്തോളാൻ പറയുക, പൈസ കയ്യിൽ ഇല്ലെന്നും അറിയിക്കുക.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates