ഭ്രാന്തമെന്നു തോന്നുന്ന ചിലതെങ്കിലും ചെയ്യുന്നില്ലെങ്കിൽ, നിങ്ങൾ ചെയ്യുന്ന കാര്യങ്ങൾ ശരിയല്ല: ലാറി പേജ്

സമകാലിക മലയാളം ഡെസ്ക്

പതിവ് വഴികളിലൂടെ മാത്രം സഞ്ചരിച്ചാൽ വലിയ മാറ്റങ്ങൾ സൃഷ്ടിക്കാൻ കഴിയില്ലെന്നാണ് ലാറി പേജ് പറയുന്നത്. അസാധാരണമെന്നോ കിറുക്കുള്ളതെന്നോ തോന്നുന്ന ആശയങ്ങൾ പരീക്ഷിക്കാനും പരാജയപ്പെടാനുള്ള സാധ്യത ഏറ്റെടുക്കാൻ തയ്യാറാകണം.

Quote Of The Day | Pinterest

ഇവിടെ കിറുക്ക് എന്നതുകൊണ്ട് അശ്രദ്ധയോ യുക്തിരഹിതമായ തീരുമാനങ്ങളോ അല്ല സൂചിപ്പിക്കുന്നത്. മറ്റുള്ളവർ അസാധ്യമായി കരുതുന്ന, എന്നാൽ പുതിയ സാധ്യതകൾ തുറന്നുകൊടുക്കാൻ കെൽപ്പുള്ള ആശയങ്ങളെയാണ് ഉദ്ദേശിക്കുന്നത്.

Quote Of The Day | Pinterest

ലോറൻസ് എഡ്വേർഡ് പേജ്, അഥവാ ലാറി പേജ് അമേരിക്കൻ കമ്പ്യൂട്ടർ ശാസ്ത്രജ്ഞനും സംരംഭകനുമാണ്. സെർജി ബ്രിന്നിനൊപ്പം ചേർന്ന് ഗൂഗിൾ സ്ഥാപിച്ചത് അദ്ദേഹമാണ്. ഇന്ന് ലോകത്തെ ഏറ്റവും സമ്പന്നനായ രണ്ടാമത്തെ വ്യക്തിയാണ് പേജ്.

Quote Of The Day | Pinterest

257 ബില്യൺ ഡോളർ അഥവാ രണ്ടു ലക്ഷത്തി നാല്പത്താറായിരത്തി ഇരുനൂറ്റി അമ്പത് കോടി രൂപയുടെ ആസ്ഥിയുള്ള ലാറി പേജ് ഇപ്പോഴും ​ഗൂഗിളിന്റെ മാതൃകാ സ്ഥാപനമായ ആൽഫയു‌ടെ ബോർഡ് അംഗമായും ജീവനക്കാരനായും, നിയന്ത്രണാധികാരമുള്ള ഓഹരി ഉടമയായും തുടരുന്നു.

Quote Of The Day | Pinterest

സ്റ്റാൻഫോർഡ് സർവകലാശാലയിൽ പഠിക്കുമ്പോഴാണ് ലാറി പേജും സെർജി ബ്രിന്നും ചേർന്ന് വെബിലെ വിവരങ്ങൾ കൂടുതൽ കാര്യക്ഷമമായി കണ്ടെത്താനുള്ള സെർച്ച് സാങ്കേതികവിദ്യ വികസിപ്പിച്ചത്. പിന്നീട് അതാണ് ഗൂഗിളായി വളർന്നത്.

Quote Of The Day | Pinterest

ഇന്റർനെറ്റിലെ വെബ് പേജുകൾ തമ്മിലുള്ള ബന്ധം വിശകലനം ചെയ്ത് ഒരു പേജിന്റെ പ്രാധാന്യം കണ്ടെത്തുക എന്ന ആശയം അന്നത്തെ സെർച്ച് എൻജിനുകളുടെ രീതികളിൽ നിന്ന് വ്യത്യസ്തമായിരുന്നു.

Quote Of The Day | Pinterest

പുതിയ ഉൽപ്പന്നം, സാങ്കേതികവിദ്യ, കണ്ടന്റ് ഫോർമാറ്റ് തുടങ്ങിയവ പരീക്ഷിക്കുമ്പോൾ ആദ്യം അത് അസാധാരണമായി തോന്നാം. എല്ലാ പരീക്ഷണങ്ങളും വിജയിക്കണമെന്നില്ല; പക്ഷേ പരീക്ഷിക്കാതിരുന്നാൽ പുതിയ സാധ്യതകൾ കണ്ടെത്താനും കഴിയില്ല. അത്തരം അസാധാരണ പരീക്ഷണങ്ങളാണ് ലോകത്തെ മാറ്റിമറിക്കുന്നത്.

Quote Of The Day | Pinterest

എപ്പോഴും മറ്റുള്ളവർ ചെയ്യുന്ന വഴിയേ പോകുന്നതിനു പകരം, സ്വന്തം കഴിവിനും ലക്ഷ്യത്തിനും അനുയോജ്യമായ പുതിയ വഴികൾ പരീക്ഷിക്കാം. പുതിയൊരു സ്കിൽ പഠിക്കുക, വ്യത്യസ്തമായൊരു പ്രൊജക്ട് ആരംഭിക്കുക, പുതിയ ആശയം അവതരിപ്പിക്കുക തുടങ്ങിയ ചെറിയ പരീക്ഷണങ്ങളിൽ നിന്നുതന്നെ മാറ്റം തുടങ്ങാം.

Quote Of The Day | Pinterest
samakalika malayalam | samakalika malayalam