സമകാലിക മലയാളം ഡെസ്ക്
തെലുങ്ക് ചിത്രം സാഗരം സംഗമത്തിലൂടെയാണ് ഇളയരാജ ആദ്യ ദേശിയ പുരസ്കാരത്തിന് അര്‍ഹനാവുന്നത്. ചിത്രത്തിലൂടെ 1983ല്‍ മികച്ച സംഗീത സംവിധായകനുള്ള പുരസ്കാരം നേടി.
സാഗരം സംഗമം
തെലുങ്ക് ചിത്രം സാഗരം സംഗമത്തിലൂടെയാണ് ഇളയരാജ ആദ്യ ദേശിയ പുരസ്കാരത്തിന് അര്‍ഹനാവുന്നത്. ചിത്രത്തിലൂടെ 1983ല്‍ മികച്ച സംഗീത സംവിധായകനുള്ള പുരസ്കാരം നേടി.
സിന്ധു ഭൈരവി
കെ ബാലചന്ദര്‍ സംവിധാനം ചെയ്ത തമിഴ് ചിത്രത്തിലൂടെ 1985ല്‍ മികച്ച സംഗീത സംവിധായകനുള്ള പുരസ്കാരം നേടി.
രുദ്ര വീണ
1988ല്‍ റിലീസ് ചെയ്ത തെലുങ്ക് ചിത്രമാണ് രുദ്രവീണ. ചിത്രത്തിലൂടെ ആ വര്‍ഷത്തെ മികച്ച സംഗീത സംവിധായകനുള്ള പുരസ്കാരമാണ് ഇളയരാജ നേടിയത്.
പഴശ്ശിരാജ
മികച്ച പശ്ചാത്തല സംഗീതത്തിനുള്ള ദേശിയ പുരസ്കാരം ആദ്യമായി ഇളയരാജയ്ക്ക് ലഭിക്കുന്നത് 2009ല്‍ മമ്മൂട്ടി ചിത്രം പഴശ്ശിരാജയിലൂടെയാണ്.
തരൈ തപ്പട്ടൈ
ബാല സംവിധാനം ചെയ്ത തമിഴ് ചിത്രം തരൈ തപ്പട്ടൈയിലൂടെയാണ് ഇളയരാജയ്ക്ക് പശ്ചാത്തല സംഗീതത്തിനുള്ള രണ്ടാമത്തെ പുരസ്കാരം നേടുന്നത്. 2015ലാണ് പുരസ്കാരം നേടുന്നത്.