സമകാലിക മലയാളം ഡെസ്ക്
വേനൽച്ചൂട് കൂടുന്നതോടെ പലരും സൺസ്ക്രീൻ ഉപയോഗിച്ച് മാത്രം ചർമ്മ സംരക്ഷണം ഉറപ്പാക്കാൻ ശ്രമിക്കാറുണ്ട്.
എന്നാൽ സൂര്യപ്രകാശം ചർമ്മത്തിന്റെ പുറംഭാഗത്തെ മാത്രമല്ല, സെൽ തലത്തിലും നാശം ഉണ്ടാക്കുന്നുവെന്നാണ് വിദഗ്ധർ പറയുന്നത്.
അതിനാൽ പുറം സംരക്ഷണത്തിനൊപ്പം ശരീരത്തിന് അകത്തുനിന്നും ചർമ്മത്തെ സംരക്ഷിക്കുന്ന ഭക്ഷണങ്ങളും ദിനചര്യയിൽ ഉൾപ്പെടുത്തേണ്ടത് പ്രധാനമാണ്.
നമ്മുടെ ശരീരത്തിലെ കോശങ്ങളെ സംരക്ഷിക്കുന്ന പ്രധാന ഘടകങ്ങളാണ് ആന്റിഓക്‌സിഡന്റുകൾ. ഇവ ചർമ്മാരോഗ്യം നിലനിർത്താനും നേരത്തെയുള്ള വാർധക്യ ലക്ഷണങ്ങൾ കുറയ്ക്കാനും സഹായകരമാണ്.
ബെറികൾ, ഗ്രീൻ ടീ, ചീര, മാതളം തുടങ്ങിയ ഭക്ഷണങ്ങളിൽ ധാരാളം ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്.
സൂര്യപ്രകാശം മൂലമുള്ള കോശനാശം കുറയ്ക്കാൻ വിറ്റാമിൻ ഇ അടങ്ങിയ ഭക്ഷണങ്ങളും ഗുണകരമാണ്. ബദാം, സൺഫ്ലവർ സീഡുകൾ എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ചർമ്മത്തെ കൂടുതൽ സംരക്ഷിക്കാൻ സഹായിക്കും.
വേനൽക്കാലത്ത് നെല്ലിക്ക, പേരയ്ക്ക, ഓറഞ്ച് തുടങ്ങിയ പഴങ്ങൾ കഴിക്കുന്നത് നല്ലതാണ്. ഇവയിൽ ധാരാളം വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്. കൊളാജൻ ഉത്പാദനം വർധിപ്പിച്ച് ചർമ്മത്തെ പുതുക്കാനും തിളക്കം നിലനിർത്താനും വിറ്റാമിൻ സി സഹായിക്കും.
പഴങ്ങളിലും പച്ചക്കറികളിലും കാണപ്പെടുന്ന മഞ്ഞ, ഓറഞ്ച്, ചുവപ്പ് നിറങ്ങളിലുള്ള കരോട്ടിനോയിഡുകളും ചർമ്മ സംരക്ഷണത്തിൽ നിർണായകമാണ്.
ശക്തമായ ആന്റിഓക്‌സിഡന്റുകളായ ഇവ പ്രതിരോധശേഷി വർധിപ്പിക്കാനും സൂര്യപ്രകാശത്തിന്റെ ദോഷഫലങ്ങളിൽ നിന്ന് സ്കിനെ സംരക്ഷിക്കാനും സഹായിക്കുന്നു.
ഈ വേനലിൽ സൺസ്ക്രീൻ മാത്രം ആശ്രയിക്കാതെ, ശരിയായ ഭക്ഷണശീലങ്ങളിലൂടെ സ്കിനിനെ അകത്തുനിന്നും സംരക്ഷിക്കാൻ ശ്രദ്ധിക്കുക.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates