വേനല്‍ക്കാലത്ത് ചൂടില്‍ നിന്ന് രക്ഷപ്പെടണോ? വസ്ത്രങ്ങള്‍ തിരഞ്ഞെടുക്കുമ്പോള്‍ വേണം ശ്രദ്ധ

സമകാലിക മലയാളം ഡെസ്ക്

കേരളത്തിൽ ദിനംപ്രതി ചൂട് കൂടിക്കൊണ്ടിരിക്കുകയാണ്. ഇപ്പോൾ തന്നെ താപനില 40 ഡിഗ്രി സെൽഷ്യസ് കടന്നു കഴിഞ്ഞു.

Summer | Pinterest

അതിനാൽ വേനൽക്കാലത്ത് വസ്ത്രധാരണം ഏറെ ശ്രദ്ധിക്കേണ്ടതുണ്ട്.

പ്രതീകാത്മക ചിത്രം | Pinterest

ചൂട് അധികം അനുഭവപ്പെടാത്ത എന്നാൽ സ്റ്റൈലിഷായ വസ്ത്രങ്ങൾ വേണമെന്നാണ് എല്ലാവരുടെയും ആഗ്രഹം.

പ്രതീകാത്മക ചിത്രം | Pinterest

കോട്ടൺ, ലിനൻ, സിൽക്ക് തുടങ്ങിയ ഫാബ്രിക്കുകളിൽ ഉള്ള വസ്ത്രങ്ങൾ ധരിക്കുന്നുത് ഒരു പരിധി വരെ വേനൽ ചൂടിൽ നിന്നും നിങ്ങളെ രക്ഷിക്കും.

Cotton cloth | Pinterest

ചൂട് കാലത്ത് വസ്ത്രങ്ങള്‍ തിരഞ്ഞെടുക്കുമ്പോള്‍ എന്തെല്ലാം ശ്രദ്ധിക്കാം എന്ന് നോക്കാം

പ്രതീകാത്മക ചിത്രം | Pinterest

വേനൽക്കാലത്ത് ബ്രീത്തബിൾ ഫാബ്രിക്സ് ഉപയോഗിച്ചുള്ള വസ്ത്രങ്ങൾ അണിയുന്നതാണ് ഉത്തമം. കോട്ടൻ, ലിനൻ, സിൽക്ക് എന്നീ തുണികൾ ചർമത്തിന് ഏറെ അനുയോജ്യമാണ്.

Dress | Pinterest

വേനൽക്കാലത്ത് വിയർപ്പ് വളരെയധികം കൂടുതലായിരിക്കും. ഇത്തരം തുണികൾ വിയർപ്പിനെ വലിച്ചെടുക്കാനും ചർമത്തിന് ശരിയായി ശ്വസിക്കാനും സഹായിക്കും. സിന്തെറ്റിക്ക് ഫാബ്രിക്കുകൾ ചൂട് കൂടുതൽ അനുഭവപ്പെടാൻ കാരണമാകും.

Dress | Pinterest

ഇളം നിറത്തിലുള്ള വസ്ത്രങ്ങളാണ് വേനലിന് യോജിച്ചത്. പ്രത്യേകിച്ചും വെള്ള നിറം. ചൂട് വലിച്ചെടുക്കില്ല എന്നതാണ് കാരണം. കറുപ്പും മറ്റ് കടും നിറങ്ങളും ചൂട് വലിച്ചെടുക്കുന്നവയാണ്.

Dress | Pinterest

വേനൽക്കാലത്ത് ടൈറ്റ് ഫിറ്റ് ഡ്രെസ്സുകൾ ഒഴുവാക്കി ലൂസ് ഡ്രസ്സുകൾ തിരഞ്ഞെടുക്കാം. ഇറുകിയ വസ്ത്രങ്ങൾ ചൂട് കൂടുന്നത് മാത്രമല്ല വിയർപ്പ് അടിഞ്ഞ് ചർമത്തിന്റെ ആരോഗ്യത്തെ ബാധിക്കാം.

loose dress | Pinterest

സ്ലീവ്ലെസ്സും ലൂസ് സ്ലീവ് ഡ്രസ്സുകളും വേനൽക്കാലത്തിന് ഏറെ യോജിച്ചവയാണ്. വായു സഞ്ചാരം കൂടുതലുണ്ടാവും എന്നതു തന്നെ കാരണം. ചർമത്തിന് ശ്വസിക്കാനിടം കിട്ടും.

Sleeveless Dress | Pinterest

സാരികളിൽ കോട്ടൺ സാരികളാണ് മികച്ചത്. മൽമൽ കോട്ടൺ, ലിനൻ, ലിനൻ മിക്സ്ഡ് കോട്ടൺ, ഖാദി എന്നിവ തിരഞ്ഞെടുക്കാം.

cotton saree | Pinterest

ഡെനിം, ജീൻസ് എന്നിവ ഇപ്പോൾ നിത്യ ജീവിത്തിന്റെ ഭാഗമാണ്. വേനലിൽ അത്തരം വസ്ത്രങ്ങൾ ഒഴിവാക്കുന്നതാണ് നല്ലത്. അല്ലെങ്കിൽ രാത്രിസമയങ്ങളിൽ ധരിക്കുന്നതാണ് നല്ലത്.

പ്രതീകാത്മക ചിത്രം | Pinterest

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | File