വേനൽക്കാലമായി, ഭക്ഷണത്തിന്റെ കാര്യത്തിലും ശ്രദ്ധ വേണം

സമകാലിക മലയാളം ഡെസ്ക്

വേനൽക്കാലത്ത് ശരീരത്തിന്റെ ആരോഗ്യവും ഊർജവും നിലനിർത്താൻ ഭക്ഷണക്രമത്തിൽ പ്രത്യേക ശ്രദ്ധ വേണം.

പ്രതീകാത്മക ചിത്രം | AI Generated

ഈ സമയത്ത് ശരീരത്തിൽ വെള്ളത്തിന്റെ കുറവും ക്ഷീണവും ഉണ്ടാകാൻ സാധ്യത കൂടുതലായതിനാൽ ശരീരത്തെ തണുപ്പിക്കുകയും പോഷകങ്ങൾ നൽകുകയും ചെയ്യുന്ന ഭക്ഷണങ്ങൾ തിരഞ്ഞെടുക്കണം

പ്രതീകാത്മക ചിത്രം | AI Generated

ശരിയായ ഭക്ഷണശീലം പാലിച്ചാൽ വേനൽ ചൂടിനെയും ആരോഗ്യപ്രശ്നങ്ങളെയും എളുപ്പത്തിൽ നേരിടാൻ കഴിയും.

പ്രതീകാത്മക ചിത്രം | AI Generated

ഉയർന്ന ചൂടിൽ പാചകം ചെയ്ത മാംസം, പൊറോട്ട, പൂരി എന്നിവയും നിയന്ത്രിക്കാം.

പ്രതീകാത്മക ചിത്രം | Pinterest

തണ്ണിമത്തൻ, ഓറഞ്ച്, പൈനാപ്പിൾ മുതലായ പഴങ്ങളും പച്ചക്കറി സാലഡുകളും കൂടുതലായി ഭക്ഷണത്തിൽ ഉൾപ്പെടുത്തണം.

പ്രതീകാത്മക ചിത്രം | AI Generated

ഫ്രിഡ്ജിലെ ആഹാരം ഇടയ്ക്കിടെ ചൂടാക്കി കഴിക്കുന്നത് ഭക്ഷ്യവിഷബാധയ്ക്ക് കാരണമായേക്കാം.

പ്രതീകാത്മക ചിത്രം | Pinterest

പഴങ്ങളും പച്ചക്കറികളും കഴുകി വൃത്തിയാക്കിയശേഷം മാത്രം ഉപയോഗിക്കുക.

പ്രതീകാത്മക ചിത്രം | Pinterest

പ്രാതലിനൊപ്പം പഴങ്ങളും ഉൾപ്പെടുത്താം.

പ്രതീകാത്മക ചിത്രം | AI Generated

തൈര്, തൈര് കൊണ്ടുള്ള വിഭവങ്ങൾ, പാൽ എന്നിവ താപം കുറയ്ക്കാൻ സഹായിക്കും.

Buttermilk | Pinterest

മുള്ളങ്കി, കുരുമുളക്, സവാള, വെളുത്തുള്ളി, ബീറ്റ്‌റൂട്ട് എന്നിവ ശരീരതാപം കൂട്ടുന്നവയാണ്.

പ്രതീകാത്മക ചിത്രം | AI generated

പഴച്ചാറുകളിൽ ഗ്ലൂക്കോസ് ചേർത്ത് കുടിക്കാം. ഒപ്പം വിറ്റാമിൻ സി അടങ്ങിയ പഴവർഗങ്ങൾ കൂടുതലായി കഴിക്കാം.

Orange juice | Pinterest

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | File