സമകാലിക മലയാളം ഡെസ്ക്
ബ്ലഡ് പ്രഷർ ഉയരുന്നത് ഇന്ന് പലരെയും അലട്ടുന്ന ആരോഗ്യപ്രശ്നമാണ്.
മരുന്നുകൾക്കൊപ്പം ശരിയായ ഭക്ഷണശീലങ്ങളും ബിപി നിയന്ത്രിക്കുന്നതിൽ വലിയ പങ്കുവഹിക്കുന്നു.
ബിപി നിയന്ത്രിക്കാൻ ഡയറ്റിൽ നിർബന്ധമായും ഉൾപ്പെടുത്തേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.
വാഴപ്പഴം
പൊട്ടാസ്യം ധാരാളം അടങ്ങിയ വാഴപ്പഴം കഴിക്കുന്നത് സോഡിയത്തിന്‍റെ അളവിനെ നിയന്ത്രിക്കാനും അതുവഴി ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ കുറയ്ക്കാനും സഹായിക്കും.
ഇലക്കറികള്‍
സോഡിയം കുറവും പൊട്ടാസ്യം ധാരാളം അടങ്ങിയതുമായ ഇലക്കറികള്‍ കഴിക്കുന്നതും ഉയർന്ന രക്തസമ്മർദ്ദത്തെ നിയന്ത്രിക്കാന്‍ സഹായിക്കും.
വെളുത്തുള്ളി
വെളുത്തുള്ളി ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാന്‍ സഹായിക്കും.
ബീറ്റ്റൂട്ട്
ബീറ്റ്റൂട്ടിൽ നൈട്രേറ്റുകൾ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് രക്തക്കുഴലുകളെ വിശ്രമിക്കാനും ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ തടയാനും സഹായിക്കും.
ഓട്സ്
ഫൈബറും മറ്റും അടങ്ങിയ ഓട്സ് കഴിക്കുന്നതും ബിപി കുറയ്ക്കാന്‍ ഗുണം ചെയ്യും.
ബെറിപ്പഴങ്ങൾ
ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ ബെറി പഴങ്ങള്‍ ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ കുറയ്ക്കാന്‍ സഹായിക്കും.
ഓറഞ്ച്
വിറ്റാമിന്‍സ്, മഗ്നീഷ്യം തുടങ്ങിയവ ധാരാളം അടങ്ങിയതാണ് ഓറഞ്ച്. അതിനാല്‍ ഇവ കഴിക്കുന്നതും ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ കുറയ്ക്കാന്‍ സഹായിക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates