ദഹന പ്രക്രിയ എളുപ്പമാക്കാൻ ഇവ ഭക്ഷണത്തിൽ ഉൾപ്പെടുത്തൂ

സമകാലിക മലയാളം ഡെസ്ക്

ദഹനപ്രശ്‌നങ്ങൾ ദൈനംദിന ജീവിതത്തെ വളരെയധികം ബാധിക്കാറുണ്ട്.

പ്രതീകാത്മക ചിത്രം | Pinterest

സംസ്‌കരിച്ച അന്നജമടങ്ങിയ ഭക്ഷണങ്ങൾ, അമിത കൊഴുപ്പുകൾ അടങ്ങിയ ഭക്ഷണങ്ങൾ, കൃത്രിമ ചേരുവകൾ തുടങ്ങിയവയെല്ലാം ദഹനവ്യവസ്ഥയെ ബാധിക്കും.

പ്രതീകാത്മക ചിത്രം | Pinterest

ദഹനം എളുപ്പമാക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ ഇതാ.

പ്രതീകാത്മക ചിത്രം | AI Generated

നാരങ്ങ വെള്ളം

നാരങ്ങയിൽ ധാരാളം പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. നാരങ്ങ വെള്ളം കുടിക്കുന്നത് നിങ്ങളുടെ ദഹനം മെച്ചപ്പെടുത്താൻ സഹായിക്കുന്നു

Lime juice | Pinterest

തൈര്

തൈരിൽ ആരോഗ്യകരമായ ബാക്റ്റീരിയകൾ അടങ്ങിയിട്ടുണ്ട്. ഇത് കുടലിന്റെ ആരോഗ്യവും ദഹനവും മെച്ചപ്പെടുത്താൻ സഹായിക്കുന്നു.

Curd | Pinterest

പുതിന

നിരവധി ആരോഗ്യ ഗുണങ്ങൾ അടങ്ങിയതാണ് പുതിന. ഭക്ഷണത്തിൽ പുതിന ഉൾപ്പെടുത്തുന്നത് നല്ല ദഹനം ലഭിക്കാനും ഓക്കാനം തടയാനും സഹായിക്കുന്നു.

mint leaves | Pinterest

ഇഞ്ചി

ദഹനം മെച്ചപ്പെടുത്താനും ഓക്കാനം, ഛർദി എന്നിവ തടയാനും ഇഞ്ചി കഴിക്കുന്നത് നല്ലതാണ്. ഇത് വെള്ളത്തിലിട്ട് തിളപ്പിച്ച് കുടിച്ചാൽ മതി.

Ginger | Pinterest

പെരുഞ്ചീരകം

ഭക്ഷണത്തിന് ശേഷം പെരുഞ്ചീരകം കഴിക്കുന്നത് നല്ല ദഹനം ലഭിക്കാൻ സഹായിക്കുന്നു. ബ്ലഡ് പ്രഷർ കുറയ്ക്കാനും ശരീരഭാരം നിയന്ത്രിക്കാനും കാഴ്ചശക്തി കൂട്ടാനും ഇത് നല്ലതാണ്.

Cumin | Pinterest

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | File