രാത്രിയിൽ ഉറക്കം നഷ്ടപ്പെടുന്നോ? ഭക്ഷണത്തിൽ ഇവ ഉൾപ്പെടുത്തൂ

സമകാലിക മലയാളം ഡെസ്ക്

ഉറക്കവും ഭക്ഷണവും തമ്മിൽ വല്ല ബന്ധവും ഉണ്ടോ എന്ന് ചിന്തിക്കുന്നവരല്ലേ നമ്മൾ? എന്നാൽ രണ്ടും തമ്മിൽ നല്ല ബന്ധമുണ്ട്.

Health problems caused by eating late at night

ഉറക്കം മെച്ചപ്പെടുത്താൻ കുടൽ സൗഹൃദ ഭക്ഷണങ്ങൾക്കു കഴിയും. ഉദരവും തലച്ചോറും തമ്മിൽ ബന്ധമുള്ളതിനാലാണിത്.

പ്രതീകാത്മക ചിത്രം | AI Generated

ഉദരത്തിൽ കോടിക്കണക്കിന് അതിസൂക്ഷ്മജീവികളുണ്ട്. ഉറക്കം ഉൾപ്പെടെ ആരോഗ്യത്തിന്റെ കാര്യത്തിൽ ഇവ പ്രധാന പങ്കുവഹിക്കുന്നു.

sleeping | Meta AI Image

ഉദരാരോഗ്യം മെച്ചപ്പെടുത്തുന്ന, നല്ല ഉറക്കം ലഭിക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ ഏതൊക്കെ എന്നു നോക്കാം.

sleep pillow tips | Pinterest

വാഴപ്പഴം

മഗ്നീഷ്യം, പൊട്ടാസ്യം, ട്രിപ്റ്റോ ഫാൻ എന്നിവ ധാരാളം അടങ്ങിയ വാഴപ്പഴം പേശികളെ വിശ്രാന്തിയിലാക്കാനും മെലാടോണിന്റെ ഉൽപാദനത്തിനും സഹായിക്കുന്നതോടൊപ്പം ഉറക്കം മെച്ചപ്പെടുത്താനും സഹായിക്കും.

Banana | Pinterest

കിവി

കിവിയിൽ ധാരാളം ആന്റിഓക്സിഡന്റുകളുണ്ട്. സെറോടോണിൻ, വൈറ്റമിൻ സി, വൈറ്റമിൻ ഇ എന്നിവയും ധാരാളമുണ്ട്. ഉറക്കരീതികൾ നിയന്ത്രിക്കാനും മെച്ചപ്പെട്ട ഉറക്കം ലഭിക്കാനും സഹായിക്കുന്നു.

Kiwi | Pinterest

ബദാം

മഗ്നീഷ്യത്തിന്റെയും ആരോഗ്യകരമായ കൊഴുപ്പുകളുടെയും ഉറവിടമാണ് ബദാം. മസിലുകളെ റിലാക്സ് ചെയ്യിക്കുകയും ഉറക്കം മെച്ചപ്പെടുത്തുകയും ചെയ്യും.

Almond | Meta AI Image

യോഗർട്ട്

ദഹനത്തിനു സഹായിക്കുന്നു. ഉദരത്തിലെ ആരോഗ്യകരമായ സൂക്ഷ്മാണുക്കൾക്കു നല്ലത്. ഉറക്കം തടസ്സപ്പെടുത്തുന്ന അസ്വസ്ഥതകളെ തടയാൻ യോഗർട്ട് സഹായിക്കും. പ്ലെയ്ൻ യോഗർട്ട് ആണ് നല്ലത്.

yogurt | Pinterest

ഇഞ്ചി

ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങളുള്ള ഇഞ്ചി, വയറിലെ ഇൻഫ്ലമേഷൻ കുറയ്ക്കുന്നു. ദഹനം മെച്ചപ്പെടുത്തുന്നു. സുഖമായ ഉറക്കം ലഭിക്കാൻ സഹായിക്കുന്നു.

Ginger | Pinterest

ഓട്സ്

മുഴുധാന്യ ഓട്സിൽ മെലാടോണിൻ, ഫൈബർ, വൈറ്റമിനുകൾ തുടങ്ങിയവയുണ്ട്. ഇവ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നു. വിശപ്പ് അകറ്റുന്നു. രാത്രി മുഴുവൻ ഊർജനില നിലനിർത്താന്‍ സഹായിക്കുന്നു.

Oats Health Benefits | Pinterest

കൊഴുപ്പുള്ള മത്സ്യം

അയല, മത്തി, കോര തുടങ്ങിയ ഒമേഗ 3 ഫാറ്റി ആസിഡുകൾ അടങ്ങിയ മത്സ്യം ഇൻഫ്ലമേഷൻ കുറയ്ക്കും. തലച്ചറിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുന്നു. ഉറക്കം നിയന്ത്രിക്കുന്നു.

Fatty fish

ക്യാമൊമൈൽ ടീ

ഈ ഹെർബൽ ചായയ്ക്ക് സെഡേറ്റീവ് ഗുണങ്ങളുണ്ട്. ദഹനവ്യവസ്ഥയ്ക്ക് ഇത് ആശ്വാസം നൽകുന്നു. ഇത് ഉറക്കം ലഭിക്കാൻ സഹായിക്കും.

Chamomile tea | Pexels

മഞ്ഞൾ

മഞ്ഞളടങ്ങിയ കുർകുമിൻ എന്ന സംയുക്തം ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങൾ ഉള്ളതാണ്. ഇത് ഉദരത്തിലെ സൂക്ഷ്മാണുക്കളെ ആരോഗ്യമുള്ളതാക്കുന്നതോടൊപ്പം മെച്ചപ്പെട്ട ഉറക്കത്തിനും സഹായിക്കും.

Turmeric | Pinterest

പുളിപ്പിച്ച ഭക്ഷണങ്ങൾ

പുളിപ്പിച്ച ഭക്ഷണങ്ങൾ ഉദരത്തിലെ ബാക്ടീരിയകൾക്ക് നല്ലതാണ്. ഇത് ദഹനത്തിനും ഉദരാരോഗ്യത്തിനും നല്ലതാണ്. ഒപ്പം സുഖകരമായ ഉറക്കം ലഭിക്കാനും സഹായിക്കും.

Fermented foods

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam