അർബുദ സാധ്യത കുറയ്ക്കാം, ഡയറ്റിൽ വേണം ഈ സൂപ്പർ ഫുഡ്

സമകാലിക മലയാളം ഡെസ്ക്

കാന്‍സറിനെ തടയുന്നതിലും ചെറുക്കുന്നതിലും പോഷകാഹാരത്തിന്റെ പ്രാധാന്യം വളരെ വലുതാണ്. പ്രതിവര്‍ഷം ദശലക്ഷക്കണക്കിന് ആളുകളെയാണ് വിവിധതരത്തിലുള്ള അര്‍ബുദങ്ങള്‍ ബാധിക്കുന്നത്.

ആന്റിഓക്സിഡന്റുകള്‍, ഫൈറ്റോകെമിക്കലുകള്‍, മറ്റ് പോഷകങ്ങള്‍ അടങ്ങിയ സമീകൃതാഹാരം കാന്‍സറിന്റെ സാധ്യത കുറയ്ക്കാനും മൊത്തത്തിലുള്ള ആരോഗ്യത്തെ പിന്തുണയ്ക്കാനും സഹായിക്കും.

healthy diet against cancer

വെളുത്തുള്ളി

വെളുത്തുള്ളിയില്‍ കാന്‍സര്‍ വിരുദ്ധ ഗുണങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഇത് സ്തന, വന്‍കുടല്‍, പ്രോസ്റ്റേറ്റ് അര്‍ബദ സാധ്യത കുറയ്ക്കാന്‍ സഹായിക്കും.

മാതളനാരങ്ങ

ആന്റിഓക്സിഡന്റുകളും ഫൈറ്റോകെമിക്കലുകളും കൊണ്ട് സമ്പുഷ്ടമാണ് മാതളനാരങ്ങ. കോശങ്ങളെ കേടുപാടുകളില്‍ നിന്ന് സംരക്ഷിക്കുന്നതിലൂടെയും വീക്കം കുറയ്ക്കുന്നതിലൂടെയും അര്‍ബുദ സാധ്യത കുറയ്ക്കാന്‍ ഇത് സഹായിക്കും.

ചീര

ചീരയില്‍ ആന്റിഓക്സിഡന്റുകളും ഫൈറ്റോകെമിക്കലുകളും ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ കോശങ്ങളെ കേടുപാടുകളില്‍ നിന്ന് സംരക്ഷിക്കുന്നതിലൂടെ കാന്‍സര്‍ സാധ്യത കുറയ്ക്കും.

തക്കാളി

തക്കാളിയില്‍ ലൈക്കോപീന്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ഒരു ആന്റിഓക്സിഡന്‍റാണ്. ഇത് പ്രോസ്റ്റേറ്റ് കാന്‍സറിനും മറ്റ് തരത്തിലുള്ള കാന്‍സറുകള്‍ക്കും സാധ്യത കുറയ്ക്കുമെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു.

ബെറികള്‍

ബ്ലൂബെറി, റാസ്‌ബെറി, സ്‌ട്രോബെറി എന്നിവ കാന്‍സര്‍ സാധ്യത കുറയ്ക്കും. അവയില്‍ ആന്റിഓക്സിഡന്റുകളും ഫൈറ്റോകെമിക്കലുകളും ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് കോശങ്ങളെ കേടുപാടുകളില്‍ നിന്ന് സംരക്ഷിക്കുകയും വീക്കം കുറയ്ക്കുകയും ചെയ്തുകൊണ്ട് കാന്‍സര്‍ സാധ്യത കുറയ്ക്കാന്‍ സഹായിക്കും.

ക്രൂസിഫറസ് പച്ചക്കറികള്‍

കോളിഫ്ളവര്‍, കെയ്ല്‍, കാബേജ് തുടങ്ങിയ പച്ചക്കറികളില്‍ കാന്‍സര്‍ വിരുദ്ധ ഗുണങ്ങളുണ്ടെന്ന് തെളിയിക്കപ്പെട്ട സംയുക്തങ്ങള്‍ അടങ്ങിയിട്ടുണ്ട്. പ്രത്യേകിച്ച് വന്‍കുടല്‍, സ്തന, പ്രോസ്റ്റേറ്റ് കാന്‍സറുകളുടെ സാധ്യത കുറയ്ക്കുന്നതില്‍.

മഞ്ഞള്‍

മഞ്ഞളില്‍ കുര്‍ക്കുമിന്‍ എന്ന സംയുക്തം അടങ്ങിയിരിക്കുന്നതിനാല്‍ ദിവസവും മഞ്ഞള്‍ കഴിക്കുന്നത് ഉറപ്പാക്കുക. ഇത് വീക്കം തടയുന്നു. ആന്‌റികാന്‍സര്‍ ഗുണങ്ങളുമുണ്ട്. ഇത് ശ്വാസകോശം, വന്‍കുടല്‍, സ്തനാര്‍ബുദ സാധ്യത കുറയ്ക്കുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്.