തടി കുറയ്ക്കണോ? എങ്കിൽ ഭക്ഷണത്തിൽ ഇവ ഉൾപ്പെടുത്തൂ

സമകാലിക മലയാളം ഡെസ്ക്

തണുപ്പ് കാലത്ത് മെറ്റബോളിസം പ്രവർത്തനങ്ങളിൽ മാറ്റങ്ങൾ വരുകയും, വിശപ്പ് ഉണ്ടാവാനും അതുമൂലം ശരീരഭാരം കൂടാനും ഇടയുണ്ട്.

പ്രതീകാത്മക ചിത്രം | Pinterest

അതിനാൽ ശരീരഭാരം കുറയ്ക്കാൻ ഇവ ഡയറ്റിൽ ഉൾപ്പെടുത്തൂ.

പ്രതീകാത്മക ചിത്രം | Pinterest

വേരുള്ള പച്ചക്കറികൾ

വേരുള്ള പച്ചക്കറികളിൽ ധാരാളം പോഷക ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. ഇതിൽ കലോറിയും വളരെ കുറവാണ്. ദിവസവും ഇവ കഴിക്കാം.

Root vegetables | Pinterest

ജ്യൂസ് കുടിക്കാം

ക്യാരറ്റ്, സിട്രസ് പഴങ്ങളുടെ ജ്യൂസ് എന്നിവ കുടിക്കുന്നത് പ്രതിരോധശേഷി കൂട്ടാനും നല്ല ദഹനം ലഭിക്കാനും സഹായിക്കുന്നു. ഇത് ശരീരഭാരം നിയന്ത്രിക്കാനും നല്ലതാണ്.

Juice | Pexels

നട്സ്, സീഡ്‌സ്

ബദാം, പിസ്ത, അണ്ടിപ്പരിപ്പ്, മത്തങ്ങ വിത്ത്, സൂര്യകാന്തി വിത്ത് എന്നിവയിൽ ധാരാളം പോഷക ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. കൂടാതെ ഇതിൽ കലോറിയും വളരെ കുറവാണ്.

Nuts and Seeds | Pexels

അവോക്കാഡോ

അവോക്കാഡോയിൽ ഹൃദയാരോഗ്യത്തെ സംരക്ഷിക്കുന്ന കൊഴുപ്പ് അടങ്ങിയിട്ടുണ്ട്. മിതമായ അളവിൽ ദിവസവും അവോക്കാഡോ കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു. അതേസമയം ഇത് അമിതമായി കഴിക്കരുത്.

Avocado | Pexels

പീനട്ട്

പീനട്ടിൽ ധാരാളം കൊഴുപ്പും കലോറിയും അടങ്ങിയിട്ടുണ്ട്. അതിനാൽ തന്നെ മിതമായ അളവിൽ ഇത് കഴിക്കാൻ ശ്രദ്ധിക്കണം. അമിതമായാൽ ശരീരഭാരം കൂടാൻ സാധ്യതയുണ്ട്.

Peanuts | Pexels

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | File