അടുത്ത വർഷം മുതൽ നോട്ടും പ്ലാസ്റ്റിക്?; എന്താണ് പോളിമർ കറൻസി?

സമകാലിക മലയാളം ഡെസ്ക്

പോളിമര്‍ കറന്‍സി നോട്ടുകള്‍ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് ഇന്ത്യൻ റിസര്‍വ് ബാങ്ക്

Polymer currency | Pinterest

2027 മുതല്‍ 10 രൂപ, 20 രൂപ നോട്ടുകള്‍ പരീക്ഷണാടിസ്ഥാനത്തില്‍ വിപണിയിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍

Polymer Currency | Pinterest

നോട്ടുകള്‍ക്കായി സുരക്ഷാ ഫീച്ചറുകള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള ഒപാസിഫൈഡ് പോളിമര്‍ ഷീറ്റുകളാകും ഉപയോ​ഗിക്കുന്നത്

Polymer Currency | Pinterest

സുതാര്യമായ വിന്‍ഡോയില്‍ പോര്‍ട്രെയ്റ്റ്, മെറ്റാലിക് അക്കങ്ങള്‍, മാഗ്‌നറ്റിക് ത്രെഡ്, ഷാഡോ ഇമേജ് എന്നിവയടക്കമുള്ള ആധുനിക സാങ്കേതികവിദ്യകള്‍ ഈ നോട്ടുകളില്‍ ഉണ്ടാകും

Polymer Currency | Pinterest

ഇവ എളുപ്പത്തില്‍ കീറിപ്പോവുകയോ, വെള്ളം നനഞ്ഞാല്‍ നശിക്കുകയോ ചെയ്യില്ല

Polymer Currency | Pinterest

ദീര്‍ഘകാലാടിസ്ഥാനത്തില്‍ കറന്‍സി അച്ചടി ചെലവ് കുറയ്ക്കാനും പരിസ്ഥിതി ആഘാതം ലഘൂകരിക്കാനും സഹായിക്കും.

Polymer Currency | Pinterest

1988ല്‍ ഓസ്ട്രേലിയയാണ് ലോകത്താദ്യമായി പോളിമര്‍ നോട്ടുകള്‍ അവതരിപ്പിച്ചത്

Polymer Currency | Pinterest

നിലവില്‍ യുകെ, കാനഡ, ന്യൂസിലന്‍ഡ് ഉള്‍പ്പെടെ അമ്പതിലധികം രാജ്യങ്ങളില്‍ പ്ലാസ്റ്റിക് കറന്‍സികള്‍ ഉപയോഗത്തിലുണ്ട്

Polymer Currency | Pinterest

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സമകാലിക മലയാളം (Samakalika malayalam) | File