സമകാലിക മലയാളം ഡെസ്ക്
ലോകത്ത് ഏറ്റവുമധികം സൈബര്‍ ആക്രമണം നടക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ അമേരിക്കയെയും കാനഡയെയും പിന്തള്ളി ഇന്ത്യ ഒന്നാം സ്ഥാനത്ത്.
ജൂണ്‍ 2023 മുതല്‍ മെയ് 2024 വരെയുള്ള 2000 കോടിയില്‍പ്പരം സൈബര്‍ ആക്രമണ ഡേറ്റ വിശകലനം ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് പട്ടിക തയ്യാറാക്കിയത് എന്ന് അമേരിക്കന്‍ ക്ലൗഡ് സെക്യൂരിറ്റി കമ്പനിയായ 'Zscaler' റിപ്പോർട്ടില്‍ പറയുന്നു
മൊബൈല്‍ മാല്‍വെയര്‍ ആക്രമണങ്ങളുടെ ആഗോള ലക്ഷ്യമായി ഇന്ത്യ മാറി. 28 ശതമാനം സൈബര്‍ ആക്രമണങ്ങളും ഇന്ത്യയിലാണ് നടക്കുന്നത്.
അമേരിക്ക (27.3 ശതമാനം), കാനഡ (15.9 ശതമാനം) എന്നി രാജ്യങ്ങളെ പിന്തള്ളിയാണ് ഇന്ത്യ ഒന്നാമത് എത്തിയത്.
കഴിഞ്ഞ വര്‍ഷം മൂന്നാം സ്ഥാനത്തുണ്ടായിരുന്ന ഇന്ത്യ സൈബര്‍ ആക്രമണത്തിന്റെ പ്രധാന കേന്ദ്രമായി മാറിയത് ഇന്ത്യന്‍ സ്ഥാപനങ്ങള്‍ ശക്തമായ സുരക്ഷാ നടപടികള്‍ സ്വീകരിക്കേണ്ടതിന്റെ ആവശ്യകതയിലേക്ക് അടിവരയിടുന്നതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു
ഇന്ത്യയില്‍ ധനകാര്യ മേഖലയുമായി ബന്ധപ്പെട്ടാണ് അപകടഭീഷണി കൂടുതല്‍. ഉപയോക്താക്കളെ കബളിപ്പിച്ച് വ്യാജ ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ പ്രേരിപ്പിച്ചാണ് തട്ടിപ്പുകള്‍ കൂടുതലായി നടക്കുന്നത്.
ബാങ്കിങ് രംഗത്താണ് സൈബര്‍ ആക്രമണങ്ങള്‍ കൂടുതായി നടക്കുന്നത്. 29 ശതമാനം വര്‍ധനയാണ് ഉണ്ടായത്. മൊബൈല്‍ സ്‌പൈവെയര്‍ ആക്രമണങ്ങളില്‍ 111 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയത്.പ്രമുഖ ബാങ്കുകളുടെ മൊബൈല്‍ ഉപയോക്താക്കളെ ലക്ഷ്യം വച്ചുള്ള സൈബര്‍ ആക്രമണങ്ങള്‍ വര്‍ധിച്ചു
ഒട്ടുമിക്ക മാല്‍വെയര്‍ ആക്രമണങ്ങള്‍ക്കും മള്‍ട്ടിഫാക്ടര്‍ ഓതന്റിക്കേഷന്‍ (എംഎഫ്എ) മറികടക്കാന്‍ ശേഷിയുണ്ട്. വിവിധ സാമ്പത്തിക സ്ഥാപനങ്ങള്‍, സോഷ്യല്‍ മീഡിയ സൈറ്റുകള്‍, ക്രിപ്റ്റോ വാലറ്റുകള്‍ എന്നിവയുടെ വ്യാജ ലോഗിന്‍ പേജുകള്‍ സൃഷ്ടിച്ചാണ് തട്ടിപ്പുകള്‍ നടക്കുന്നത്.
യഥാര്‍ഥ ബാങ്കിങ് വെബ്‌സൈറ്റ് ആണ് എന്ന് ഒറ്റ നോട്ടത്തില്‍ തോന്നുന്ന തരത്തില്‍ വ്യാജ വെബ്‌സൈറ്റുകള്‍ സൃഷ്ടിച്ച് മൊബൈല്‍ ഉപയോക്താക്കളെ കബളിപ്പിച്ച് നിര്‍ണായക ബാങ്ക് വിവരങ്ങള്‍ ചോര്‍ത്തിയാണ് തട്ടിപ്പ് നടക്കുന്നത്. എസ്എംഎസ് സന്ദേശങ്ങളിലൂടെ ഇന്ത്യന്‍ പോസ്റ്റല്‍ സര്‍വീസിനെ ദുരുപയോഗം ചെയ്തും ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ തട്ടിയെടുക്കുന്നുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates