സമകാലിക മലയാളം ഡെസ്ക്
പാകം ചെയ്യാത്ത പച്ചക്കറികൾ വളരെയധികം കഴിക്കുന്നത്
പാകം ചെയ്യാത്ത പച്ചക്കറികൾ പോഷകങ്ങൾ നിറഞ്ഞതാണ്, പക്ഷേ ചില ആളുകൾക്ക് അവ കഴിക്കുന്നത് ദഹനം ബുദ്ധിമുട്ടിലാക്കും
ചായയിലോ കാപ്പിയിലോ ഉളള പാൽ
പല ഇന്ത്യക്കാരും ലാക്ടോസ് സെൻസിറ്റീവ് ആണ്. ഇത്തരക്കാർ പാൽ ചേർത്തിട്ടുള്ള ചായയോ കാപ്പിയോ കുടിക്കുമ്പേൾ അവർക്ക് ദഹനത്തിന് ബുദ്ധിമുട്ടുണ്ടാക്കുന്നു.
രാത്രിയിൽ വലിയ അളവിൽ ഭക്ഷണം കഴിക്കുന്നത്
രാത്രിയിൽ മെറ്റബോളിസം മന്ദഗതിയിലാകുന്നതിനാൽ, വലിയ അളവിൽ ഭക്ഷണം കഴിക്കുന്നത് ദഹനത്തെ മന്ദഗതിയിലാക്കും
ഭക്ഷണത്തോടൊപ്പമോ ശേഷമോ പഴങ്ങൾ കഴിക്കുന്നത്
വേഗത്തിൽ ദഹിക്കുന്ന പഴങ്ങൾ അരി, റൊട്ടി തുടങ്ങി സാവധാനത്തിൽ ദഹിക്കുന്ന ഭക്ഷണങ്ങളോടൊപ്പം കഴിക്കുമ്പോൾ, ഗ്യാസ്, ഭാരം,പുളിച്ചു തേട്ടൽ എന്നിവയ്ക്ക് കാരണമാകും.
പഞ്ചസാര രഹിത ഭക്ഷണങ്ങൾ അമിതമായി കഴിക്കൽ
സോർബിറ്റോൾ, മാൾട്ടിറ്റോൾ, സൈലിറ്റോൾ തുടങ്ങിയ സ്വീറ്റനേർസ് പലപ്പോഴും ഡയറ്റ് ഭക്ഷണങ്ങളിൽ ഉൾപ്പെടുത്തുന്നത് കുടലിനുള്ളിൽ ഫെർമന്റേഷന് കാരണമാവുന്നു
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates