സമകാലിക മലയാളം ഡെസ്ക്
ലോകത്തിലെ ഏറ്റവും ഉയരമുള്ള റെയില്‍വേ മേല്‍പ്പാലം ജമ്മു കശ്മീരില്‍ ഉദ്ഘാടനത്തിനു തയാറെടുക്കുന്നു
ചെനാബ് നദിക്കു കുറുകെ നിര്‍മിച്ച മേല്‍പ്പാലത്തില്‍ കഴിഞ്ഞ ദിവസം റെയില്‍വേ പരീക്ഷണ ഓട്ടം നടത്തി
നദീതടത്തില്‍നിന്ന് 395 മീറ്റര്‍ ഉയരമുള്ള മേല്‍പ്പാലത്തിന് പാരിസിലെ ഈഫല്‍ ടവറിനേക്കാള്‍ ഉയരമുണ്ട്
കശ്മീരിലെ റിയാസി ജില്ലയിലെ കൗറി ഗ്രാമത്തിലാണ് 1.3 കിലോമീറ്റര്‍ നീളമുള്ള പാലം
റംബന്‍ജില്ലയിലെ സാംഗല്‍ദനെ റിയാസിയുമായി ബന്ധിപ്പിക്കുന്നതാണ് പാലം
ഇതുവഴിയുള്ള റെയില്‍വേ സര്‍വീസ് ഉടന്‍ ആരംഭിക്കും