സമകാലിക മലയാളം ഡെസ്ക്
ഇഷ അംബാനി
മെറ്റ് ഗാലയിൽ സ്വർണ സാരിയും വജ്രങ്ങൾ പതിപ്പിച്ച ബ്ലൗസും അണിഞ്ഞെത്തി ഇഷ അംബാനി. സെലിബ്രിറ്റി ഡിസൈനർ ഗൗരവ് ഗുപ്തയുടെ സാരിയാണ് ഇത്തവണ ഇഷ തിരഞ്ഞെടുത്തത്.
നിത അംബാനിയുടെ ശേഖരത്തിൽ നിന്നുള്ള അപൂർവമായ വജ്രങ്ങൾ, മരതകം, പരമ്പരാഗത പോൾക്കി, കുന്ദൻ വജ്രങ്ങൾ എന്നിവയുൾപ്പെടെ ആയിരത്തിലധികം വജ്രങ്ങളും വിലപിടിപ്പുള്ള കല്ലുകളുമാണ് വസ്ത്രത്തിൽ തുന്നിപ്പിടിപ്പിച്ചിരിക്കുന്ന്ത്. ഇത് 1800 കാരറ്റിൽ അധികം വരും.
കരൺ ജോഹർ
രാജകീയതയും ഇന്ത്യൻ പൈതൃകവും ഒരുമിച്ചുചേർന്ന ലുക്കിലായിരുന്നു കരൺ ജോഹർ. വിഖ്യാത ചിത്രകാരൻ രാജാ രവി വർമ്മയുടെ ചിത്രങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് മനീഷ് മൽഹോത്ര രൂപകൽപ്പന ചെയ്ത വസ്ത്രം ഇന്ത്യൻ കലയും ആധുനിക ഫാഷനും തമ്മിലുള്ള മനോഹരമായ സംഗമമായി മാറി. കൈകൊണ്ട് വരച്ച ചിത്രങ്ങളും സ്വർണ്ണ നൂലുകളിൽ തീർത്ത ആഭരണങ്ങളും ചേർന്നതാണ് വസ്ത്രം.
മനീഷ് മൽഹോത്ര
പ്രമുഖ ഡിസൈനർ മനീഷ് മൽഹോത്ര മുംബൈ നഗരത്തോടുള്ള സ്നേഹം പ്രതിഫലിപ്പിക്കുന്ന വിധത്തിൽ ദോരി, സർദോസി, ചിക്കൻകാരി പണികൾ നിറഞ്ഞ ഒരു ബാന്ധ്ഗാലയും കേപ്പും ധരിച്ചാണ് ഇത്തവണ മെറ്റ് ഗാലയിൽ എത്തിയത്.
അനന്യ ബിർള
റോബർട്ട് വുൻ രൂപകൽപ്പന ചെയ്ത കറുത്ത ഗൗണിനൊപ്പം സുബോധ് ഗുപ്ത ഒരുക്കിയ മെറ്റാലിക് ഫേസ് മാസ്കും ധരിച്ചാണ് അനന്യ എത്തിയത്.
നടാഷ പൂനവല്ല
ഫാഷനും കലയും ഒരുമിച്ച് ചേർന്ന അപൂർവ ലുക്കിലാണ് താരം ഈ വേദിയിൽ ശ്രദ്ധ നേടിയത്. ബ്രിട്ടീഷ് കലാകാരനായ മാർക്ക് ക്വിൻ ഒരുക്കിയ ശില്പകലാരൂപമായ ‘ഓർക്കിഡ് പെക്റ്ററൽ’ , ഡോൾസ് ആൻഡ് ഗബ്ബാനയുടെ മനോഹരമായ വെളുത്ത ഗൗണിനൊപ്പമാണ് അവർ അണിഞ്ഞത്.
ജയ്പൂർ രാജകുമാരി ഗൗരവി കുമാരിയും സവായ് പത്മനാഭ് സിങും
തന്റെ മുത്തശ്ശി മഹാറാണി ഗായത്രി ദേവി ധരിച്ചിരുന്ന സാരി ഗൗണായി മാറ്റി ഗൗരവി കുമാരിയും, രാജസ്ഥാനി ശൈലിയിലുള്ള എംബ്രോയിഡറി കോട്ടിലൂടെ സവായ് പത്മനാഭ് സിങും മെറ്റ് ഗാലയിൽ പ്രൗഢിയോടെ അരങ്ങേറ്റം കുറിച്ചു
സുധാ റെഡ്ഡി
മനീഷ് മൽഹോത്രയും സ്റ്റൈലിസ്റ്റ് മരിയൽ ഹെയ്‌നും ചേർന്നൊരുക്കിയ 'ട്രീ ഓഫ് ലൈഫ്' എന്ന വസ്ത്രമാണ് സുധ ധരിച്ചത്. 3,000 വർഷം പഴക്കമുള്ള കലംകാരി കലാരൂപത്തെ വെൽവെറ്റ്, ഗോൾഡ് സാരി, സർദോസി വർക്ക് എന്നിവയിലൂടെ ആധുനിക രീതിയിൽ അവതരിപ്പിച്ചു. ഏകദേശം 125 കോടി രൂപ മൂല്യമുള്ള നെക്ലേസ് ആയിരുന്നു അവരുടെ ലുക്കിലെ ഏറ്റവും ആകർഷകമായ ഘടകം
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates