കോപ്പിയടിയല്ല, ഇൻസ്പിറേഷൻ; മലയാളികൾ നെഞ്ചിലേറ്റിയ പ്രിയദർശൻ സിനിമകൾക്കു പിന്നിലെ വിദേശ ചിത്രങ്ങൾ

സമകാലിക മലയാളം ഡെസ്ക്

മലയാള സിനിമയിലെ എക്കാലത്തെയും ജനപ്രിയ സംവിധായകരിൽ ഒരാളാണ് പ്രിയദർശൻ. മോഹൻലാലിനൊപ്പമുള്ള ഹിറ്റ് കൂട്ടുകെട്ടും മലയാളത്തിന്റെ തനത് ഹാസ്യവും ദൃശ്യഭംഗിയും ചേർന്ന സിനിമകളും അദ്ദേഹത്തിന്റെ കരിയറിന്റെ പ്രത്യേകതകളാണ്. .

Priyadarshan Movies | Facebook

എന്നാൽ പ്രിയദർശന്റെ ചില ശ്രദ്ധേയ ചിത്രങ്ങൾക്ക് ഹോളിവുഡ് സിനിമകളിൽ നിന്നുള്ള പ്രചോദനമോ കഥാപരമായ സാമ്യമോ ഉണ്ടായിരുന്നുവെന്നത് അധികം ചർച്ച ചെയ്യപ്പെടാത്ത കാര്യമാണ്.

Priyadarshan Movies | Pinterest

ബോയിങ് ബോയിങ് – Boeing Boeing

മോഹൻലാലിനെ നായകനാക്കി 1985ൽ പുറത്തിറങ്ങിയ ബോയിങ് ബോയിങ് 1965ലെ ഇതേ പേരിലുള്ള ഫ്രഞ്ച്-അമേരിക്കൻ കോമഡി ചിത്രത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. ഒരേസമയം മൂന്ന് എയർഹോസ്റ്റസുമാരുമായി പ്രണയബന്ധം പുലർത്തുന്ന നായകനെയാണ് ഇരു ചിത്രങ്ങളുടെയും കഥ പിന്തുടരുന്നത്.

Priyadarshan Movies | pinklungi.com

കിലുക്കം – Roman Holiday

1991-ൽ പുറത്തിറങ്ങിയ മലയാളത്തിലെ ക്ലാസിക് ചിത്രമായ 'കിലുക്കം', 1953-ലെ ഹോളിവുഡ് റൊമാന്റിക് കോമഡി ചിത്രമായ 'റോമൻ ഹോളിഡേ'യിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതാണെന്ന് അഭിപ്രായമുണ്ട്. 1953ലെ ഓഡ്രി ഹെപ്ബേൺ ചിത്രത്തിൽ രാജകുടുംബത്തിന്റെ നിയന്ത്രണങ്ങളിൽ നിന്ന് പുറത്തുകടന്ന് സ്വാതന്ത്ര്യം അനുഭവിക്കാൻ ആഗ്രഹിക്കുന്ന രാജകുമാരിയാണ് കേന്ദ്രകഥാപാത്രം.

Priyadarshan Movies | pinklungi.com

വന്ദനം – Stakeout

മോഹൻലാലും ഗിരിജ ഷെട്ടറും പ്രധാന വേഷങ്ങളിലെത്തിയ, 1989-ൽ പുറത്തിറങ്ങിയ 'വന്ദനം' എന്ന മലയാളചിത്രം 1987-ലെ 'സ്റ്റേക്ക്ഔട്ട്' (Stakeout) എന്ന അമേരിക്കൻ ആക്ഷൻ-കോമഡി ചിത്രത്തെ ആസ്പദമാക്കി ഒരുക്കിയതാണ്. ഒരു സ്ത്രീയെ രഹസ്യമായി നിരീക്ഷിക്കുന്ന രണ്ട് പൊലീസ് ഉദ്യോഗസ്ഥർ എന്ന ആശയമാണ് പ്രിയദർശൻ സ്വീകരിച്ചത്.

Priyadarshan Movies | pinklungi.com

കാക്കക്കുയിൽ – A Fish Called Wanda

മോഹൻലാൽ, മുകേഷ് എന്നിവർ പ്രധാന കഥാപാത്രങ്ങളായ കാക്കക്കുയിൽ 1988ലെ ബ്രിട്ടീഷ് ഹീസ്റ്റ് കോമഡി ചിത്രം എ ഫിഷ് കോൾഡ് വാണ്ടയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതാണ്. മോഷണവും കുഴപ്പങ്ങളും തെറ്റിദ്ധാരണകളും നിറഞ്ഞ അടിസ്ഥാന പ്രമേയത്തിനൊപ്പം മലയാളത്തിന് പരിചിതമായ കഥാപാത്രങ്ങളും ഹാസ്യസാഹചര്യങ്ങളും കൂട്ടിച്ചേർത്താണ് പ്രിയദർശൻ ചിത്രം ഒരുക്കിയത്.

Priyadarshan Movies | pinklungi.com

ചന്ദ്രലേഖ – While You Were Sleeping

മോഹൻലാൽ, ശ്രീനിവാസൻ, സുകന്യ തുടങ്ങിയവർ അഭിനയിച്ച ചന്ദ്രലേഖയുടെ കേന്ദ്രകഥ 1995ലെ ഹോളിവുഡ് ചിത്രം വൈൽ യു വേർ സ്ലീപ്പിങിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതായാണ് പറയപ്പെ‌ടുന്നത്.

Priyadarshan Movies | pinklungi.com

താളവട്ടം – One Flew Over the Cuckoo's Nest

കെൻ കീസിയുടെ 1962-ലെ നോവലിനെ ആസ്പദമാക്കി 1975-ൽ പുറത്തിറങ്ങിയ 'വൺ ഫ്ലൂ ഓവർ ദ കുക്കൂസ് നെസ്റ്റ്' എന്ന ഹോളിവുഡ് ചിത്രത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് നിർമ്മിച്ചതാണ് 1986-ലെ മലയാളചിത്രമായ 'തലവട്ടം'. പ്രിയദർശൻ ചിത്രങ്ങളിൽ കൂടുതൽ ഗൗരവമുള്ള പ്രമേയം കൈകാര്യം ചെയ്ത ചിത്രംകൂടെയാണ് താളവട്ടം

Priyadarshan Movies | pinklungi.com

പ്രിയദർശന്റെ ചിത്രങ്ങളിൽ റീമേക്കും പ്രചോദനവും തമ്മിലുള്ള വ്യത്യാസം പ്രധാനമാണ്. ചില ചിത്രങ്ങൾ വിദേശ സിനിമകളുടെ നേരിട്ടുള്ള റീമേക്കുകളാണെങ്കിൽ, മറ്റുചിലതിൽ ഒരു കഥയോ ആശയമോ അടിസ്ഥാന പ്രമേയമോ മാത്രമാണ് സ്വീകരിച്ചിരിക്കുന്നത്.

Priyadarshan Movies | Pinterest

ഒരു കഥ വ്യത്യസ്തമായ സാംസ്കാരിക പശ്ചാത്തലത്തിലേക്ക് മാറ്റുമ്പോൾ അത് എങ്ങനെ പുതിയ രൂപം കൈക്കൊള്ളുന്നു എന്നതിന്റെ കൗതുകകരമായ ഉദാഹരണങ്ങളായി ഇവയെ കാണാം.

Priyadarshan Movies | Pinterest

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika Malayalam | samakalika Malayalam