സമകാലിക മലയാളം ഡെസ്ക്
ഇന്ത്യൻ വാഹന വിപണിയിലേക്ക് പ്രവേശിക്കാൻ തയ്യാറെടുക്കുകയാണ് നിരവധി പുതിയ ആഗോള കാർ ബ്രാൻഡുകൾ
ഇലക്ട്രിക് വാഹനങ്ങൾക്ക് (EV) വർധിച്ചുവരുന്ന ഡിമാന്റാണ് പ്രധാന ആകർഷണം
വിയറ്റ്നാമീസ് വാഹന നിർമാതാക്കളായ വിൻഫാസ്റ്റ് (VinFast) ഇന്ത്യയിൽ ഇതിനകം അരങ്ങേറ്റം കുറിച്ചുകഴിഞ്ഞു. VF6, VF7 ഇലക്ട്രിക് എസ്‌യുവികളോടെയാണ് തുടക്കം
നിലവില്‍ എംജി മോട്ടോറുമായി ചേർന്നു പ്രവർത്തിക്കുന്ന ജെഎസ്ഡബ്ല്യു ഗ്രൂപ്പ് ജെഎസ്ഡബ്ല്യു മോട്ടോഴ്‌സ് എന്ന സ്വതന്ത്ര കമ്പനിയായി മാറും. ജെടൂര്‍ ടി2 മോഡലിന്റെ ബാഡ്ജ് എന്‍ജിനീയറിങ് പതിപ്പാകും ആദ്യം അവതരിപ്പിക്കുന്നത്
ചൈനീസ് ഇലക്ട്രിക് വാഹന ബ്രാൻഡായ ലീപ്മോട്ടർ (Leapmotor) ഇന്ത്യയിലേക്കുള്ള പ്രവേശന സാധ്യതകൾ പരിശോധിക്കുന്നുണ്ട്. പ്രീമിയം-ബജറ്റ് വിഭാഗങ്ങളില്‍ നിരവധി മോഡലുകള്‍ ഇന്ത്യയിലെത്തിക്കാന്‍ ലീപ്‌മോട്ടോറിന് പദ്ധതിയുണ്ട്
പ്രീമിയം ഇലക്ട്രിക് വാഹനങ്ങൾക്ക് പേരുകേട്ട സീക്കർ (Zeekr) എന്ന ബ്രാൻഡും ഇന്ത്യയെ ഭാവി വിപണിയായി വിലയിരുത്തുന്ന കമ്പനികളുടെ പട്ടികയിലാണ്
ഹ്യുണ്ടേയുടെ ആഡംബര വാഹന ബ്രാന്‍ഡായ ജെനസിസ് 2030ഓടെ 26 പുതിയ മോഡലുകള്‍ ഇന്ത്യയില്‍ അവതരിപ്പിക്കാനാണ് പദ്ധതിയിടുന്നത്
ആമസോണ്‍ പിന്തുണയുള്ള അമേരിക്കന്‍ വൈദ്യുത വാഹന സ്റ്റാര്‍ട്ട്അപ്പാണ് സ്ലേറ്റ് ഓട്ടോ. ഇലക്ട്രിക്ക് പിക് അപ് ട്രക്ക്, എസ്‌യുവി മോഡലുകള്‍ എന്നിവയുടെ ഡിസൈന്‍ പേറ്റന്റുകള്‍ ഇന്ത്യയില്‍ ഫയല്‍ ചെയ്തിട്ടുണ്ട്
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates