സമകാലിക മലയാളം ഡെസ്ക്
എല്ലാ വര്‍ഷവും ഫെബ്രുവരി 21 അന്താരാഷ്ട്ര മാതൃഭാഷാ ദിനമായാണ് ആചരിക്കുന്നത്.
ലോകത്തിലെ ഭാഷാപരവും സാംസ്‌കാരികവുമായ വൈവിധ്യവും ബഹുഭാഷാവാദവും പ്രോത്സാഹിപ്പിക്കുന്നതിനായാണ് അന്താരാഷ്ട്ര മാതൃഭാഷാ ദിനം ആഘോഷിക്കുന്നത്.
1999ല്‍ യുനെസ്‌കോ ജനറല്‍ കോണ്‍ഫറന്‍സിലാണ് അന്താരാഷ്ട്ര മാതൃഭാഷാ ദിനം ആചരിക്കാന്‍ തീരുമാനിച്ചത്.
മാതൃഭാഷാ ദിനം ആചരിക്കാനുള്ള ആശയം യുനെസ്കോയ്ക്കു മുന്നിലെത്തിയതു ബംഗ്ലദേശിൽനിന്നാണ്.
ബംഗ്ല ഭാഷയെ പാകിസ്ഥാനിലെ ഔദ്യോഗിക ഭാഷയായി അംഗീകരിക്കണമെന്നാവശ്യപ്പെട്ട് ബംഗ്ലദേശുകാർ നടത്തിയ പോരാട്ടത്തിന്റെ വാർഷികദിനമാണ് ഫെബ്രുവരി 21.
2000 ഫെബ്രുവരി 21നായിരുന്നു ആദ്യ മാതൃഭാഷാ ദിനം.
ഐക്യരാഷ്ട്ര സംഘടനയുടെ നിഗമനം അനുസരിച്ച്, ലോകത്തു നിലവിലുള്ള സംസാരഭാഷകളിൽ 43 ശതമാനവും ഭാവിയിൽ ഇല്ലാതാകാൻ സാധ്യതയുണ്ടെന്നാണ്. കൂടാതെ രണ്ടാഴ്ച കൂടുമ്പോൾ ഒരു ഭാഷ അപ്രത്യക്ഷമാകുന്നുണ്ടെന്നുമാണ് കണക്ക്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates