സമകാലിക മലയാളം ഡെസ്ക്
2008ൽ പ്രഥമ ഐപിഎൽ കളിച്ച ചില താരങ്ങൾ 18ാം അധ്യായത്തിലും കളിക്കാനിറങ്ങുന്നുണ്ട്.
ചെന്നൈ സൂപ്പർ കിങ്സ് നായകൻ എംഎസ് ധോനി, ആർസിബി സൂപ്പർ താരം വിരാട് കോഹ്‍ലി, മുംബൈ ഇന്ത്യൻസ് താരം രോഹിത് ശർമ അടക്കം 9 പേരാണ് പ്രഥമ ഐപിഎൽ മുതൽ ടൂർണമെന്റ് കളിച്ചവർ.
എംസ് ധോനി- ചെന്നൈ സൂപ്പർ കിങ്സ് വെറ്ററൻ ഇതിഹാസം 43ാം വയസിലും ഐപിഎല്ലിലെ സ്ഥിര സാന്നിധ്യമാണ്. ടീമിനെ 5 കിരീടങ്ങളിലേക്ക് നയിച്ച ഇതിഹാസ ക്യാപ്റ്റൻ.
ആർ അശ്വിൻ- ചെന്നൈ സൂപ്പർ കിങ്സിൽ തിരിച്ചെത്തിയ അശ്വിൻ അതിനിടെ 5 ഫ്രാഞ്ചൈസികൾക്കായി ഐപിഎൽ കളിച്ചു. ടൂർണമെന്റിൽ 180 വിക്കറ്റുകൾ.
രവീന്ദ്ര ജഡേജ- 5 ഫ്രാഞ്ചൈസികൾക്കായി കളിച്ച രവീന്ദ്ര ജഡേജയും ചെന്നൈ സൂപ്പർ കിങ്സിൽ തന്നെ. രാജസ്ഥാൻ റോയൽസ് പ്രഥമ ചാംപ്യൻമാരായപ്പോൾ നിർണായക താരങ്ങളിലൊരാളായിരുന്നു അന്ന് ജഡ്ഡു.
വിരാട് കോഹ്‍ലി- ഐപിഎല്ലിൽ ഒറ്റ ടീമിനു വേണ്ടി മാത്രം ഇതുവരെ കളിച്ച അപൂർവ താരങ്ങളിൽ ഒരാളാണ് കോഹ്‍ലി. 2008 മുതൽ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന്റെ ഒരേയൊരു ഐക്കൺ.
രോഹിത് ശർമ- പ്രഥമ സീസണിൽ അന്നത്തെ ടീമായി ഡക്കാൻ ചാർജേഴ്സിൽ. പിന്നീട് മുംബൈ ഇന്ത്യൻസ് നായകനായി അവരെ കിരീട വിജയങ്ങളിലേക്ക് നയിച്ചു.
മനീഷ് പാണ്ഡെ- വീണ്ടും തിരികെ കൊൽക്കത്ത ടീമിലെത്തിയ മനീഷ് പാണ്ഡെ ഐപിഎൽ സംഭവാന ചെയ്ത ശ്രദ്ധേയ ബാറ്റർമാരിൽ ഒരാൾ കൂടിയാണ്. ഐപിഎല്ലിൽ സെഞ്ച്വറി നേടിയ ആദ്യ ഇന്ത്യൻ താരവും മനീഷ് തന്നെ.
അജിൻക്യ രഹാനെ- ഈ സീസണിൽ കൊൽക്കത്തയുടെ ക്യാപ്റ്റൻ. ടൂർണമെന്റിന്റെ ചരിത്രത്തിലെ ഏറ്റവും പരിചയ സമ്പത്തുള്ള താരങ്ങളിൽ ഒരാൾ.
ഇഷാന്ത് ശർമ- 2008 മുതൽ വിവിധ ഫ്രാഞ്ചൈസികളിലായി കളിക്കുന്നു. ഇത്തവണ ഗുജറാത്ത് ടൈറ്റൻസിലാണ് വെറ്ററൻ പേസർ.
സ്വപ്നിൽ സിങ്- 2008ൽ 19ാം വയസിൽ മുംബൈ ഇന്ത്യൻസിലെത്തി. പക്ഷേ അരങ്ങേറാൻ കാത്തിരുന്നത് 2017 വരെ. ഇടം കൈയൻ സ്പിന്നറായ താരം ഇത്തവണ ആർസിബിക്കായാണ് കളിക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates