സമകാലിക മലയാളം ഡെസ്ക്
ഐപിഎല്‍ ഗ്രൂപ്പ് ഘട്ടത്തില്‍ തിളങ്ങിയ 5 യുവ ഇന്ത്യന്‍ താരങ്ങള്‍
മായങ്ക് യാദവ്- അപാരമായ പേസുമായി എതിരാളികളെ വട്ടം കറക്കിയ താരം. ലഖ്നൗ സൂപ്പര്‍ ജയന്റ്സിനായി തുടക്കത്തില്‍ മിന്നും ഫോം. പിന്നീട് പരിക്ക് തിരിച്ചടിയായി
നിതീഷ് റെഡ്ഡി- നൈസര്‍ഗിക ഓള്‍റൗണ്ടര്‍. ബാറ്റിങിലും ബൗളിങിലും സണ്‍റൈസേഴ്സ് ഹൈദരാബാദിന്റെ പ്ലേ ഓഫ് പ്രവേശത്തില്‍ നിര്‍ണായക പങ്കു വഹിച്ചു
അശുതോഷ് ശര്‍മ- വാലറ്റത്ത് കൂറ്റന്‍ സ്കോര്‍ അടിക്കാന്‍ കെല്‍പ്പ്. പഞ്ചാബ് കിങ്സിനെ വിജയത്തിലേക്ക് നയിക്കുമെന്നു തോന്നിപ്പിച്ച ഇന്നിങ്സുകളുമായി കളം വാണു
അംഗ്കൃഷ് രഘുവംശി- കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സിനായി ശ്രദ്ധേയ ഇന്നിങ്സുകള്‍ കളിച്ചു. ക്ലാസിക്ക് ഷോട്ടുകള്‍ ഉതിര്‍ത്തു ആരാധകരുടെ മനം കവര്‍ന്നു
അഭിഷേക് പൊരേല്- ബംഗളിന്റെ യുവ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍. ഡല്‍ഹി ക്യാപിറ്റല്‍സിനായി മുന്‍നിരയില്‍ മികച്ച സ്കോറുകളുമായി കളം വാണു