ആദ്യം വിരാട് കോഹ്‌ലി, ഇപ്പോള്‍ രോഹിത് ശര്‍മ!

സമകാലിക മലയാളം ഡെസ്ക്

ഐപിഎല്ലില്‍ ശ്രദ്ധേയ നാഴികക്കല്ല് പിന്നിട്ട് മുംബൈ ഇന്ത്യന്‍സ് മുന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ (Rohit Sharma).

Rohit Sharma | x

ഗുജറാത്ത് ടൈറ്റന്‍സിനെതിരായ എലിമിനേറ്റര്‍ പോരാട്ടത്തില്‍ 50 പന്തില്‍ 81 റണ്‍സെടുത്താണ് എലീറ്റ് പട്ടികയില്‍ രോഹിതും എത്തിയത്.

Rohit Sharma

ഐപിഎല്ലില്‍ 7000 റണ്‍സെന്ന മാന്ത്രിക സംഖ്യ രോഹിത് പിന്നിട്ടു.

Rohit Sharma

ഇതോടെ ഈ നേട്ടത്തിലെത്തുന്ന രണ്ടാമത്തെ മാത്രം താരമായി രോഹിത് മാറി.

Rohit Sharma

8618 റണ്‍സുമായി റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു താരം വിരാട് കോഹ്‌ലിയാണ് മുന്നില്‍. ഇരുവരും മാത്രമാണ് 7000 കടമ്പ കടന്ന രണ്ട് പേര്‍.

271 ഐപിഎല്‍ മത്സരങ്ങളില്‍ നിന്നു രോഹിതിന്റെ റണ്‍സ് സമ്പാദ്യം 7038 റണ്‍സ്.

2 സെഞ്ച്വറികളും 47 അര്‍ധ സെഞ്ച്വറികളും മുംബൈ മുന്‍ നായകന്‍ നേടി. 109 റൺസാണ് ഉയർന്ന സ്കോർ.

ടൂര്‍ണമെന്റില്‍ ഹിറ്റ്മാന്‍ 639 ഫോറും 302 സിക്‌സും ഇതുവരെ അടിച്ചു.

ഐപിഎല്ലിന്റെ പ്രഥമ പതിപ്പ് മുതല്‍ കളിക്കുന്ന രോഹിത് നേരത്തെ ഡക്കാന്‍ ചാര്‍ജേഴ്‌സിനായും കളിച്ചിട്ടുണ്ട്. പിന്നീടാണ് മുംബൈ പാളയത്തിലെത്തിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates