ഇര്‍ഫാന്‍ ഖാന്‍ ഇല്ലാത്ത നാല് വര്‍ഷങ്ങള്‍; കണ്ടിരിക്കേണ്ട ആറ് ചിത്രങ്ങള്‍

സമകാലിക മലയാളം ഡെസ്ക്

ഇന്ത്യന്‍ സിനിമാലോകത്ത് തീരാ നഷ്ടം തീര്‍ത്താണ് ഇര്‍ഫാന്‍ ഖാന്‍ വിടപറഞ്ഞത്. ഇന്ന് താരത്തിന്റെ നാലാം ചരമ വാര്‍ഷികമാണ്. പ്രിയതാരത്തിന്‍റെ മികച്ച സിനിമകളിലൂടെ.

ഇര്‍ഫാന്‍ ഖാന്‍

ദി ലഞ്ച്‌ബോക്‌സ്

സിനിമാപ്രേമികളുടെ മനം കവര്‍ന്ന മനോഹര പ്രണയകഥ. സാജന്‍ ഫെര്‍ണാണ്ടസ് എന്ന കഥാപാത്രമായാണ് ചിത്രത്തില്‍ ഇര്‍ഫാന്‍ ഖാന്‍ എത്തിയത്. ഭാര്യ മരിച്ചതോടെ ഒറ്റയ്ക്കായി പോയ സാജന്റെ ജീവിതത്തിലേക്ക് അപ്രതീക്ഷിതമായി ഒരു യുവതി കടന്നു വരികയാണ്. ഇവരുടെ സൗഹൃദത്തിന്റേയും പ്രണയത്തിന്റേയും കഥയാണ് ലഞ്ച് ബോക്‌സ്.

മഖ്ബൂല്‍

ഷേക്‌സ്പിയറിന്റെ മാക്ബത്തിനെ ആധാരമാക്കി വിശാല്‍ ഭരധ്വാജ് സംവിധാനം ചെയ്ത ചിത്രം. മുബൈ അധോലോകത്തെ പശ്ചാത്തലമാക്കി കഥ പറഞ്ഞ ചിത്രത്തില്‍ മഖ്ബൂല്‍ എന്ന കഥാപാത്രമായാണ് ഇര്‍ഫാന്‍ എത്തിയത്. തബു ആയിരുന്നു നായിക.

പാന്‍ സിങ് തോമര്‍

കായികതാരത്തില്‍ നിന്ന് കൊള്ളക്കാരനായി മാറിയ പാന്‍ സിങ് തോമറിന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ ചിത്രം. ഇതിലെ പ്രകടനത്തിന് മികച്ച നടനുള്ള ദേശിയ പുരകസ്‌കാരം ഇര്‍ഫാനെ തേടിയെത്തി.

ദി നെയിംസേക്ക്

ജംപ ലാഹിരിയുടെ പ്രമുഖമായ നോവലിനെ ആസ്പദമാക്കി മീര നായര്‍ സംവിധാനം ചെയ്ത ചിത്രം. ഇന്ത്യയില്‍ നിന്ന് അമേരിക്കയിലേക്ക് പറിച്ചുനട്ട ഒരു കുടുംബത്തിന്റെ കഥയാണ് ചിത്രത്തില്‍ പറയുന്നത്. അശോക് ഗാംഗുലി എന്ന കഥാപാത്രമായാണ് ഇര്‍ഫാര്‍ ചിത്രത്തില്‍ എത്തിയത്. തബു ആയിരുന്നു ചിത്രത്തിലെ നായിക.

പികു

ദീപിക പദുകോണ്‍ നായികയായി എത്തിയ ചിത്രത്തില്‍ റാണ ചൗധരി എന്ന കഥാപാത്രമായാണ് ഇര്‍ഫാന്‍ എത്തിയത്. കോമഡി ഡ്രാമ വിഭാഗത്തില്‍പ്പെടുന്ന ചിത്രത്തിലെ ഇര്‍ഫാന്റെ പ്രകടനം ഏറെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.

കര്‍വാന്‍

അച്ഛന്റെ മരണവാര്‍ത്ത അറിഞ്ഞ് ഇറങ്ങിത്തിരിക്കുന്ന രണ്ട് സുഹൃത്തുക്കളുടെ കഥയാണ് കര്‍വാന്‍. ദുല്‍ഖര്‍ സല്‍മാന്‍ ബോളിവുഡിലേക്ക് അരങ്ങേറ്റം കുറിച്ച ചിത്രത്തില്‍ ഷൗക്കത്ത് എന്ന കഥാപാത്രമായാണ് ഇര്‍ഫാന്‍ എത്തിയത്. റോഡ് കോമഡി ഡ്രാമയിലെ ഇര്‍ഫാന്റെ കഥാപാത്രം ഏറെ ശ്രദ്ധനേടി.