ആരോഗ്യത്തിന് നല്ലത് ചുവന്ന അരിയാണോ വെള്ള അരിയാണോ ?

സമകാലിക മലയാളം ഡെസ്ക്

കുറഞ്ഞത് രണ്ടുനേരവും അരിയാഹാരം കഴിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ് ഭൂരിഭാഗം മലയാളികളും.

Brown and white rice

എന്നാൽ ഈ അരി തന്നെ രണ്ടുതരമുണ്ട്. ചുവന്ന അരിയും വെള്ള അരിയും.

Brown and white rice

ഇതിൽ ഏത് കഴിക്കുന്നതാണ് ആരോഗ്യത്തിന് നല്ലത്? ഈ ചോദ്യം സംബന്ധിച്ച് പല സംശയങ്ങളും ആളുകള്‍ക്കുണ്ട്.

Brown and white rice

വെള്ള അരിയേക്കാൾ ചുവന്ന അരി കഴിക്കുന്നതാണ് ആരോഗ്യത്തിന് നല്ലത് എന്നാണ് ഡയറ്റീഷ്യന്‍മാർ പറയുന്നത്.

Brown rice

രണ്ടിലും കാര്‍ബോഹൈട്രേറ്റും പ്രോട്ടീനും അടങ്ങിയിട്ടുണ്ട്. എന്നാല്‍ ഫൈബര്‍ കൂടുതല്‍ അടങ്ങിയിരിക്കുന്നത് ചുവന്ന അരിയിലാണ്.

Brown rice

100 ഗ്രാം ചുവന്ന അരിയില്‍ നിന്നും 1.8 ഗ്രാം ഫൈബറും, അതേ അളവിലുള്ള വെള്ള അരിയില്‍ നിന്നും 0.4 ഗ്രാം ഫൈബറുമാണ് ലഭിക്കുന്നത്.

Brown rice

ചുവന്ന അരിയില്‍ ധാരാളം പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്.

Brown rice

ചുവന്ന അരിയില്‍ ഫൈബര്‍ ധാരാളം അടങ്ങിയിട്ടുള്ളതിനാല്‍ ഇവ ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് നല്ലതാണ്.

Brown rice

ശരീരത്തിലെ കൊഴുപ്പിൻ്റെ അളവ് കുറച്ചുകൊണ്ടുവരാനും വിശപ്പിനെ നിയന്ത്രിക്കാനും ഈ അരിയ്ക്ക് കഴയും.

Brown rice

ചുവന്ന അരിയില്‍ നാരുകൾ അടങ്ങിയിട്ടുണ്ട്. ഇത് അന്നജത്തെ അതിവേഗം വലിച്ചെടുത്ത് കൊഴുപ്പാക്കി മാറ്റുന്നത് തടയുന്നു.

Brown rice

അതുകൊണ്ടുതന്നെ ചുവന്ന അരി, വെള്ള അരിയെ അപേക്ഷിച്ച് പ്രമേഹം, പെണ്ണത്തടി എന്നിവയെ ഫലപ്രദമായി ചെറുക്കുന്നു.

Brown rice

വെള്ള അരിയുമായി താരതമ്യപ്പെടുത്തുമ്പോൾ ഇവയ്ക്ക് കുറഞ്ഞ ഗ്ലൈസെമിക് സൂചികയാണുള്ളത്. അതിനാല്‍ പ്രമേഹരോഗികള്‍ക്ക് ചുവന്ന അരി ധൈര്യമായി കഴിക്കാം.

Brown rice

ഉയര്‍ന്ന കൊളസ്‌ട്രോള്‍ സാധ്യത കുറയ്ക്കാനും ചുവന്ന അരി കഴിയ്ക്കുന്നത് സഹായിക്കും.

Brown rice

ഹൃദയത്തിന്‍റെ ആരോഗ്യത്തിനും ദഹനത്തിനും മികച്ചത് ചുവന്ന അരിയാണെന്നാണ് ഡയറ്റീഷ്യന്മാര്‍ പറയുന്നത്.

Brown rice

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | File