പഴമോ അതോ ജ്യൂസോ! ​ഏതാണ് ഗുണത്തിൽ കേമൻ?

സമകാലിക മലയാളം ഡെസ്ക്

മിക്ക ആളുകൾക്കും പഴങ്ങൾ കഴിക്കുന്നതിനേക്കാൾ ഇഷ്ടം ജ്യൂസ് കുടിക്കാനായിരിക്കും.

Fruits juice | Pinterest

അതുപോലെ പഴമാണോ പഴച്ചാര്‍ ആണോ ആരോഗ്യത്തിന് നല്ലതെന്ന് പലര്‍ക്കും സംശയം തോന്നിയിട്ടുണ്ടുള്ള കാര്യമാണ്.

Fruit juice | Pinterest

വിദഗ്ധരുടെ അഭിപ്രായ പ്രകാരം ജ്യൂസിനെക്കാള്‍ പഴമായി കഴിക്കുന്നതാണ് 100 ശതമാനവും ആരോഗ്യപ്രദം

Fruits

പോഷകമൂല്യം

പഴങ്ങള്‍ തന്നെ അല്ലെ ജ്യൂസ് രൂപത്തിലേക്ക് മാറുന്നത് അപ്പോള്‍ പോഷകമൂലം ഒരുപോലെയല്ലേ എന്ന് ചിന്തിക്കുന്നവര്‍ ഉണ്ടാകും. എന്നാല്‍ പഴങ്ങളെ അരച്ചുപിഴിഞ്ഞു ജ്യൂസ് ആക്കുന്ന പ്രക്രിയയില്‍ നാരുകള്‍ ആന്‍റി-ഓക്സിഡന്‍റുകള്‍ പോലുള്ള നിരവധി പോഷകങ്ങള്‍ ഒഴിവായി പോകുന്നു.

Fruits

നാരുകള്‍

പഴങ്ങളില്‍ നാരുകളുടെ അളവു വളരെ കൂടുതലാണ്. ഇത് ദഹനത്തിന് പ്രധാനമാണ്. മാത്രമല്ല, രക്തത്തിലെ പഞ്ചസാരയുടെ അളവു നിയന്ത്രിക്കാനും വയറിന് സംതൃപ്തി നല്‍കാനും നാരുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ സഹായിക്കും. കൂടാതെ ഇത് കൊളസ്‌ട്രോള്‍, ഹൃദ്രോഗ സാധ്യത എന്നിവ കുറയ്ക്കാന്‍ സഹായിക്കുന്നു.എന്നാല്‍ പഴങ്ങള്‍ ജ്യൂസ് ആക്കുമ്പോള്‍ നാരുകള്‍ ഭൂരിഭാഗവും ഒഴിവാക്കപ്പെടുന്നു.

Fruits

പഞ്ചസാര

നാരുകള്‍ ഒഴിവാകുന്നതു കൊണ്ട് തന്നെ ജ്യൂസ് കുടിക്കുമ്പോള്‍ പഞ്ചസാര രക്തത്തിലേക്ക് പെട്ടെന്ന് ആഗിരണം ചെയ്യപ്പെടാനും രക്തത്തിലെ പഞ്ചസാരയുടെ അളവും പെട്ടെന്ന് കൂടാനും കാരണമാകുന്നു. പ്രമേഹ രോഗികള്‍ക്ക് ഇത് നല്ലൊരു ആശയമല്ല. മാത്രമല്ല, ജ്യൂസ് ഉണ്ടാക്കുമ്പോള്‍ അധിക പഞ്ചസാര ചേര്‍ക്കുന്ന ശീലം ഇത് ഇരട്ടിയാക്കും.

Juices | Pinterest

കലോറി

രണ്ടോ-മൂന്ന് പഴങ്ങള്‍ ഉപയോഗിച്ചാണ് ഒരു ഗ്ലാസ് ജ്യൂസ് ഉണ്ടാക്കുന്നത്. ഇത് കലോറി ഉപഭോഗം വര്‍ധിപ്പിക്കാന്‍ സാധ്യതയുണ്ട്. ഇത് ശരീരഭാരം വര്‍ധിക്കാന്‍ കാരണമാകും. എന്നാല്‍ പഴമായി കഴിക്കുമ്പോള്‍ ചവച്ചു കഴിക്കുന്നതിനാല്‍ ഒന്നില്‍ അമിതമായി കഴിക്കുന്നത് ഒഴിവാകുകയും കലോറിയുടെ എണ്ണം കുറഞ്ഞു നില്‍ക്കുകയും ചെയ്യും.

Fruit juice | Pinterest

വിശപ്പ്

ജ്യൂസില്‍ നാരുകള്‍ കുറവായതു കൊണ്ട് വയറിന് ദീര്‍ഘനേര സംതൃപ്തി കുറയാനും പെട്ടെന്ന് വിശക്കാനും കാരണമാകുന്നു. ഇത് അമിതമായി ഭക്ഷണം കഴിക്കുന്നതിലേക്കും ശരീരഭാരം കൂടുന്നതിലേക്കും നയിക്കുന്നു.

Juices | Pinterest

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam