ചൂടുപാലാണോ തണുത്ത പാലാണോ ആരോഗ്യകരം

സമകാലിക മലയാളം ഡെസ്ക്

കാൽസ്യം, വിറ്റാമിൻ ഡി, പൊട്ടാസ്യം തുടങ്ങിയ ഒ​ട്ടേറെ ഗുണഗണങ്ങളടങ്ങിയതാണ് പാൽ.

Milk | Pinterest

എന്നാൽ ചിലർ ചൂടുള്ള പാൽ കുടിക്കാൻ ശ്രദ്ധിക്കുമ്പോള്‍ ചിലർ തെരഞ്ഞെടുക്കുന്നത്​ തണുത്ത പാൽ ആണ്​.

Milk | Pexels

ചൂട് പാൽ കുടിക്കുന്നതാണോ തണുത്ത പാൽ കുടിക്കുന്നതാണോ ആരോ​ഗ്യത്തിന് നല്ലതെന്ന് നോക്കാം.

പ്രതീകാത്മക ചിത്രം | Pinterest

ചൂടുപാലിന്റെ ഗുണങ്ങൾ

  • വേഗത്തിൽ ദഹിക്കുന്നുവെന്നതാണ്​ ചൂടുപാലിന്‍റെ പ്രധാന ഗുണം. ‌‌

  • വയറിളക്കം പോലുള്ള രോഗാവസ്​ഥകളെ പ്രതിരോധിക്കാനും സാധിക്കും.

  • ചൂടുള്ള പാൽ/ തിളപ്പിച്ചാറിയ പാൽ അതിലെ അമിനോ ആസിഡിന്‍റെ സാന്നിധ്യത്താൽ മികച്ച ഉറക്കത്തിന്​ സഹായിക്കുന്നു.

Milk | Pexels

തണുത്ത പാലിന്റെ ഗുണങ്ങൾ

  • എരിച്ചിൽ കാരണമുള്ള അസിഡിറ്റിക്ക്​ മികച്ച പ്രതിവിധിയാണിത്​.

  • തണുത്ത പാൽ ഉയർന്ന കാൽസ്യത്തിന്‍റെ അളവ്​ ശരീരത്തിൽ ഉൽപ്പാദിപ്പിക്കുന്നു

  • ഇതിൽ അടങ്ങിയ ഇലക്​ട്രോലൈറ്റിന്‍റെ അംശം ശരീരത്തിലെ നിർജലീകരണത്തെ പ്രതിരോധിക്കും.

Milk | Pexels
  • അതിരാവിലെ തണുത്ത പാൽ കുടിക്കുന്നത്​ ദിവസം മുഴുവൻ നിങ്ങളിൽ ജലാംശം നിലനിർത്താൻ സഹായിക്കും.

  • ഉറങ്ങാൻ പോകും മുമ്പ്​ തണുത്ത പാൽ കുടിക്കുന്നത്​ ഒഴിവാക്കണം. ഇത്​ ദഹന പ്രശ്​നങ്ങൾക്ക്​ ഇടയാക്കും.

Milk | Pexels

രണ്ട്​ രൂപത്തിലുള്ളള പാലും അവയുടെതായ ഗുണങ്ങളുള്ളവയാണ്​. എന്നിരുന്നാലും കാലാവസ്​ഥയുടെ അനുയോജ്യത കൂടി പരജഗണിച്ചായിരിക്കണം ഇത്​ തെരഞ്ഞെടുക്കേണ്ടത്​.

Milk | Pexels

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | file