സമകാലിക മലയാളം ഡെസ്ക്
നമ്മുടെ ശരീരശുദ്ധി നിലനിർത്തുന്നതിലെ പ്രധാന ഘടകമാണ് കുളി.
എന്നാൽ കുളിക്കാൻ ഉപയോഗിക്കുന്ന വെള്ളത്തിന്റെ താപനില നമ്മുടെ ആരോഗ്യത്തെ എങ്ങനെയൊക്കെ ബാധിക്കുമെന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ?
ശരിയായ താപനിലയിലുള്ള വെള്ളം ഉപയോഗിക്കുന്നത് ചർമ്മത്തിന്റെയും ഹൃദയത്തിന്റെയും ആരോഗ്യത്തിന് ഏറെ പ്രധാനമാണെന്നാണ് വിദഗ്ധർ വ്യക്തമാക്കുന്നത്.
98 മുതൽ 105 ഫാരൻഹീറ്റ് (37°C – 40°C) വരെയുള്ള ഇളംചൂടുവെള്ളമാണ് കുളിക്കാൻ ഏറ്റവും അനുയോജ്യമെന്നാണ് വിദഗ്ധർ പറയുന്നത്.
ഇളംചൂടുവെള്ളം ചർമ്മത്തിലെ ജലാംശം നിലനിർത്തുകയും ചർമ്മത്തിന് മൃദുത്വം നൽകുകയും ചെയ്യും.
ചൂടുവെള്ളത്തിലെ കുളി:
43°C മുതൽ 60°C വരെ താപനിലയുള്ള വെള്ളത്തെയാണ് സാധാരണയായി ചൂടുവെള്ളം എന്ന് കണക്കാക്കുന്നത്.
ചൂടുവെള്ളത്തിലുള്ള കുളി രക്തയോട്ടം വർദ്ധിപ്പിക്കുകയും ധമനികളുടെ കാഠിന്യം കുറയ്ക്കുകയും ചെയ്യുന്നതിലൂടെ ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നു.
ശരീരത്തിന് റിലാക്സേഷൻ നൽകി നല്ല ഉറക്കം ലഭിക്കാൻ ചൂടുവെള്ളത്തിലുള്ള കുളി സഹായിക്കുന്നു.
വളരെ കൂടിയ താപനിലയിലുള്ള വെള്ളം ഉപയോഗിക്കുന്നത് ചർമ്മത്തിലെ സ്വാഭാവിക എണ്ണമയം നഷ്ടപ്പെടുത്താൻ കാരണമാകും. ഇത് ചർമ്മം വരണ്ടുപോകുന്നതിനും ചൊറിച്ചിലിനും ഇടയാക്കും.
തണുത്ത വെള്ളത്തിലെ കുളി:
10°C മുതൽ 15°C വരെ താപനിലയുള്ള വെള്ളത്തിലുള്ള കുളിയാണ് തണുത്ത വെള്ളത്തിലുള്ള കുളിയായി കണക്കാക്കുന്നത്.
തണുത്ത വെള്ളത്തിലുള്ള കുളി രക്തചംക്രമണം വർദ്ധിപ്പിക്കുകയും കൂടുതൽ ഉന്മേഷം നൽകുകയും ചെയ്യുന്നു.
മസിലുകളുടെ വേദന കുറയ്ക്കാനും നീർവീക്കം തടയാനും തണുത്ത വെള്ളം നല്ലതാണ്.
ഹൃദ്രോഗമോ അമിത രക്തസമ്മർദ്ദമോ ഉള്ളവർ പെട്ടെന്ന് തണുത്ത വെള്ളത്തിൽ കുളിക്കുന്നത് രക്തക്കുഴലുകൾ ചുരുങ്ങുന്നതിനും ഹൃദയസംബന്ധമായ പ്രശ്നങ്ങൾക്കും കാരണമായേക്കാം.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates