സമകാലിക മലയാളം ഡെസ്ക്
ഐസ്‌ലന്‍ഡ്: തുടര്‍ച്ചയായി 19ാം വര്‍ഷമാണ് ഏറ്റവും സമാധാനമുള്ള രാജ്യമായി ഐസ്‌ലന്‍ഡ് തെരഞ്ഞെടുക്കപ്പെടുന്നത്. സ്വന്തമായി സൈന്യം പോലുമില്ല.
ന്യുസീലന്‍ഡ്: രാഷ്ട്രീയ സുസ്ഥിരതയിലും കുറഞ്ഞ കുറ്റകൃത്യനിരക്കിലും മുന്നിലാണ് ന്യുസീലന്‍ഡ്. സഞ്ചാരികള്‍ക്ക് സുരക്ഷിതത്വം ഉറപ്പുവരുത്തുന്ന രാജ്യം സാഹസിക യാത്രികരുടെ പ്രിയപ്പെട്ട ഡെസ്റ്റിനേഷനാണ്
സ്വിറ്റ്‌സര്‍ലന്‍ഡ്: സമാധാന സൂചികയിൽ മൂന്നാം സ്ഥാനത്തുള്ള രാജ്യം. കൃത്യനിഷ്ഠ പാലിക്കുന്ന പൊതുഗതാഗതവും കുറഞ്ഞ കുറ്റകൃത്യങ്ങളും.
സ്ലൊവേനിയ: ഏറ്റവും സുരക്ഷിതമായ നാടാണെന്നതാണ് സ്ലൊവേനിയയുടെ പ്രത്യേകത. ആല്‍പ്‌സിന്റെ ഭംഗിയും മനോഹരമായ ഗ്രാമങ്ങളും പ്രധാന ആകർഷണം
അയര്‍ലന്‍ഡ് : ആതിഥ്യ മര്യാദകൊണ്ട് സഞ്ചാരികളുടെ ശ്രദ്ധനേടിയ രാജ്യം. ലോകത്തിലെ ഏറ്റവും മനോഹരമായ തീരദേശ യാത്രയുടെ അനുഭവം സമ്മാനിക്കുന്ന വൈല്‍ഡ് അറ്റ്‌ലാന്റിക് വേ, ക്ലിഫ്‌സ് ഓഫ് മോഹര്‍, പുരാതന കോട്ടകള്‍ എന്നിവ പ്രധാന ആകർഷണം
ഓസ്ട്രിയ: കുറ്റകൃത്യങ്ങൾ കുറഞ്ഞ ഓസ്ട്രിയയിൽ എവിടെവേണമെങ്കിലും എളുപ്പം എത്തിച്ചേരാനാകുന്ന റെയിൽവേ ശൃംഖലയുമുണ്ട്
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates