സമകാലിക മലയാളം ഡെസ്ക്
നല്ല മഴയുള്ള സമയത്ത് ഒരു കപ്പ് ചൂടൻ ചായയോ കാപ്പിയോ കുടിക്കാൻ പലർക്കും ഇഷ്ടമാണ്.
എന്നാൽ ആരോഗ്യത്തിന്റെ കാര്യത്തിൽ രണ്ടിനും വ്യത്യസ്ത ഗുണങ്ങളും പരിമിതികളും ഉണ്ട്.
മഴക്കാലത്ത് ശരീരത്തിന് ഏതാണ് കൂടുതൽ അനുയോജ്യമെന്ന് അറിയാം.
വിദഗ്ധരുടെ അഭിപ്രായ പ്രകാരം ശരീരത്തിന്റെ ആവശ്യത്തിന് അനുസരിച്ച് വേണം പാനീയങ്ങൾ തെരഞ്ഞെടുക്കാൻ എന്നാണ് പറയുന്നത്.
മഴക്കാലത്ത് വരാൻ സാധ്യതയുള്ള അസുഖങ്ങളെ പ്രതിരോധിക്കാനും തൊണ്ടവേദന ശമിപ്പിക്കാനും ചായയാണ് കൂടുതൽ മികച്ചത്.
പ്രത്യേകിച്ച് ഇഞ്ചി, തുളസി, ഗ്രാമ്പൂ എന്നിവ ചേർത്ത മസാല ചായയോ.
ഗ്രീൻ ടീ കുടിക്കുമ്പോൾ രോഗപ്രതിരോധ ശേഷി കൂട്ടുന്നു.
ചായയിൽ കഫീന്റെ അളവ് കുറവായതിനാൽ ഇത് ശരീരത്തിന് ശാന്തതയും ആശ്വാസവുമാണ് നൽകുന്നത്.
എന്നാൽ മടുപ്പ് മാറ്റി പെട്ടെന്ന് ഉണർവും ഊർജ്ജവും ലഭിക്കാൻ കാപ്പിയാണ് നല്ലത്. കാപ്പിയിൽ ചായയേക്കാൾ കൂടുതൽ കഫീൻ അടങ്ങിയിട്ടുണ്ട്.
കാപ്പി അമിതമായി ഉപയോഗിച്ചാൽ അത് ചിലരിൽ അസിഡിറ്റിക്കും ഉറക്കക്കുറവിന് കാരണമാകുന്നു.
ചായയും കാപ്പിയും ശരീരത്തിന് ജലാംശം നൽകുമെങ്കിലും, ശരീരത്തിൽ നിർജ്ജലീകരണം ഉണ്ടാകാതിരിക്കാൻ ആവശ്യത്തിന് വെള്ളം കൂടി കുടിക്കുന്നത് നല്ലതാണ്.
കാപ്പിയും ചായയും മിതമായ ശീലമാക്കുന്നത് മഴക്കാലത്ത് നല്ലത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates