പാൻക്രിയാസ് അപകടത്തിലാണോ? ഈ ലക്ഷണങ്ങൾ പറഞ്ഞ് തരും

സമകാലിക മലയാളം ഡെസ്ക്

ശരീരത്തിൽ വയറിന് പിൻഭാഗത്തായി കരൾ, പിത്താശയം എന്നിവയ്ക്ക് തൊട്ടടുത്ത് സ്ഥിതി ചെയ്യുന്ന ഗ്രന്ഥിയാണ് പാൻക്രിയാസ്.

പ്രതീകാത്മക ചിത്രം | Pinterest

ദഹനപ്രക്രിയയ്ക്ക് ആവശ്യമായ എൻസൈമുകൾ, രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്ന ഹോർമോണുകൾ എന്നിവ ഉത്പാദിപ്പിക്കുന്നത് ഈ ഗ്രന്ഥിയാണ്.

പ്രതീകാത്മക ചിത്രം | Pinterest

ശരീരത്തിലെ പ്രധാന അവയവമായതിനാൽ പാൻക്രിയാസിന് ഏതെങ്കിലും തരത്തിൽ തകരാർ സംഭവിക്കുമ്പോൾ മൊത്തത്തിലുള്ള ആരോഗ്യത്തെ തന്നെ ബാധിക്കും.

പ്രതീകാത്മക ചിത്രം | Pinterest

പാൻക്രിയാസ് തകരാറുകളുടെ ചില പ്രാരംഭ ലക്ഷണങ്ങൾ ഏതൊക്കെയെന്ന് അറിഞ്ഞിരിക്കാം.

പ്രതീകാത്മക ചിത്രം | Pinterest

പുറകിലേക്ക് പ്രസരിക്കുന്ന വയറുവേദന

പാൻക്രിയാസിന്‍റെ പ്രവർത്തനം തകരാറിലാണെന്നതിന്‍റെ ഏറ്റവും സാധാരണമായ ഒരു ലക്ഷണമാണ് കഠിനമായ വയറുവേദന. ഭക്ഷണ ശേഷമോ വെള്ളം കുടിച്ചതിന് ശേഷമോ വേദന വഷളാവുകയും പുറകിലേക്ക് വ്യാപിക്കുകയും ചെയ്യുന്നു. പാൻക്രിയാസിന് വീക്കം ഉണ്ടെന്നതിന്‍റെ പ്രധാന സൂചനയാണിത്.

പ്രതീകാത്മക ചിത്രം | Pinterest

ശരീരഭാരം കുറയുക

അപ്രതീക്ഷിതമായി ശരീരഭാരം കുറയുന്നതും വിശപ്പില്ലായ്‌മയുമാണ് പാൻക്രിയാസിന്‍റെ പ്രവർത്തനം തകരാറിലാണെന്നതിന്‍റെ മറ്റൊരു ലക്ഷണം. പാൻക്രിയാസ് ആവശ്യത്തിന് ദഹന എൻസൈമുകൾ ഉത്പാദിപ്പിക്കുന്നതിൽ പരാജയപ്പെടുകയും പോഷകങ്ങൾ കാര്യക്ഷമമായി ആഗിരണം ചെയ്യാൻ കഴിയാതെ വരുന്നതിനാലുമാണ് ഇത് സംഭവിക്കുന്നത്.

പ്രതീകാത്മക ചിത്രം | Pexels

ഓക്കാനവും ഛർദ്ദിയും

വിട്ടുമാറാത്ത ഓക്കാനം, ഛർദ്ദി, വയറുവീർക്കൽ തുടങ്ങിയവ പാൻക്രിയാസ് തകരാറിലായതിന്റെ സൂചനകളാണ്. ആ അവസ്ഥയിൽ ദഹനം മന്ദഗതിയിലാകുകയും ചെറിയ അളവിൽ ഭക്ഷണം കഴിച്ചാലും വയർ നിറഞ്ഞതായി തോന്നുകയും ചെയ്യും.

പ്രതീകാത്മക ചിത്രം | Pinterest

രക്തത്തിലെ പഞ്ചസാരയുടെ അസന്തുലിതാവസ്ഥ

പാൻക്രിയാസിന് ശരിയായി ഇൻസുലിൻ ഉത്പാദിപ്പിക്കാൻ കഴിയാതെ വരുമ്പോൾ രക്തത്തിലെ പഞ്ചസാരയുടെ അസന്തുലിതാവസ്ഥയ്ക്ക് കാരണമാകും. ഇത് ക്ഷീണം, ദാഹം, മൂത്രത്തിന്‍റെ അളവ് വർധിക്കുക, ഊർജ്ജം കുറയുക തുടങ്ങിയ അവസ്ഥയ്ക്ക് കാരണമാകും.

പ്രതീകാത്മക ചിത്രം | Pexels

മഞ്ഞപ്പിത്തം

ചർമത്തിലും കണ്ണുകളിലും പെട്ടെന്ന് മഞ്ഞ നിറം പ്രത്യക്ഷപ്പെടുന്നത് പാൻക്രിയാസ് തകരാറിലായതിന്റെ ലക്ഷണമാണ്. പിത്തനാളത്തിലെ തടസ്സം ബിലിറൂബിൻ അടിഞ്ഞുകൂടാൻ കാരണമാകുകയും മൂത്ര-മല നിറം മാറുക, ചൊറിച്ചിൽ തുടങ്ങിയ ലക്ഷണങ്ങൾ കാണപ്പെടുകയും ചെയ്യും.

പ്രതീകാത്മക ചിത്രം | Pinterest

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

samakalika malayalam | file