സമകാലിക മലയാളം ഡെസ്ക്
കേരളത്തിലെ യുവാക്കൾക്കിടയിൽ ഇപ്പോൾ ഏറ്റവും വൈറലായ കോംബോയാണ് ബൺ മസ്‌കയും ഇറാനി ചായയും.
മുംബൈയിലെയും ഹൈദരാബാദിലെയും ഇറാനി കഫേകളിലെ ഒരു ക്ലാസിക് വിഭവമായിരുന്ന ഈ കോംബോ ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ കേരളക്കരയും കീഴടക്കിയിരിക്കുകയാണ്.
ട്രെൻഡിങ് എന്നതിനപ്പുറം ഈ കോംബോ നമ്മുടെ ആരോഗ്യത്തിന് യോജിച്ചതാണോ എന്ന് നോക്കിയാലോ?
ബൺ മസ്‌കയും ഇറാനി ചായയും ഒരു ലഘുഭക്ഷണം മാത്രമാണ്. അല്ലാതെ ആരോഗ്യപരമായ ഭക്ഷണങ്ങളുടെ കൂട്ടത്തിൽ ഇവയെ ഉൾപ്പെടുത്താൻ സാധിക്കില്ല.
ബൺ മസ്‌കയിൽ വലിയ അളവിൽ വെണ്ണയും ബണ്ണിൽ മൈദയും മധുരവുമാണ് അടങ്ങിയിരിക്കുന്നത്. ഇത് ആരോഗ്യത്തിന് അത്ര നല്ലതല്ല.
ഇറാനി ചായയിൽ കട്ടിയാക്കിയ പാലും കണ്ടൻസ്ഡ് മിൽക്കും ഉപയോഗിക്കുന്നതിനാൽ പഞ്ചസാരയുടെയും കൊഴുപ്പിന്റെയും അളവ് സാധാരണ ചായയേക്കാൾ കൂടുതലുമായിരിക്കും.
ബൺ മസ്‌കയും ഇറാനി ചായയും ഒരുമിച്ച് കഴിക്കുമ്പോൾ, നമ്മുടെ ശരീരത്തിലേക്ക് പ്രധാനമായും എത്തുന്നത് അമിതമായ കാർബോഹൈഡ്രേറ്റ്സ്, പൂരിത കൊഴുപ്പ്, പഞ്ചസാര എന്നിവയാണ്.
പ്രധാനമായും ശുദ്ധീകരിച്ച കാർബോഹൈഡ്രേറ്റ്‌സ് അടങ്ങിയതാണ് മൈദ. ഇത് പെട്ടന്ന് ദഹിക്കുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയർത്തുകയും ചെയ്യുന്നു.
ബൺ മസ്‌കയും ഇറാനി ചായയും കഴിക്കുന്നത് അമിതമായാൽ ശരീരഭാരം കൂടാനം പ്രമേഹ സാധ്യത വർധിപ്പിക്കാനും കാരണമായേക്കാം.
ഒരു ബണിൽ ഒൻപത് ഗ്രാം വരെ കൊഴുപ്പ് അടങ്ങിയിട്ടുണ്ട്. ഇവ അമിതമായി കഴിക്കുന്നത് കൊളസ്‌ട്രോൾ വർധിപ്പിക്കാനും ഹൃദയസംബന്ധമായ രോഗങ്ങൾക്ക് കാരണമാകാനും സാധ്യതയുണ്ട്.
ഇതൊക്കെ കേട്ട് ഇനി ബൺ മസ്‌ക വേണ്ടെന്ന് വെക്കുകയൊന്നും വേണ്ട, അമിതമാവാതെ നോക്കിയാൽ മതി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates