സമകാലിക മലയാളം ഡെസ്ക്
ശരീരഭാരം നിയന്ത്രിക്കുന്നതിന് പലതരം ഫാസ്റ്റിംഗുകൾ നമ്മൾ എടുക്കാറുണ്ട്. അത്തരത്തിലൊന്നാണ് ജല ഉപവാസം (water fasting).
മറ്റ് ഭക്ഷണങ്ങളൊന്നും കഴിക്കാതെ വെള്ളം മാത്രം കുടിക്കുന്ന രീതിയെയാണ് ജല ഉപവാസമെന്ന് വിളിക്കുന്നത്. ഇത് സാധാരണയായി 24 മണിക്കൂർ മുതൽ 72 മണിക്കൂർ വരെ നീണ്ടുപോകാവുന്നതാണ്.
ജല ഉപവാസം നമ്മുടെ ആരോഗ്യത്തിന് നല്ലതാണോ എന്ന് പരിശോധിക്കാം.
ജല ഉപവാസം എടുക്കുന്നത് ഇൻസുലിൻ സംവേദനക്ഷമത കൂട്ടാൻ സഹായിക്കും. ഇത് പൊണ്ണത്തടിയും പ്രമേഹവും ഉണ്ടാവുന്നത് തടയുന്നു.
ജല ഉപവാസം എടുക്കുന്നതിലൂടെ ശരീരത്തിൽ അടിഞ്ഞുകൂടിയ കൊഴുപ്പിനെ എളുപ്പം ഇല്ലാതാക്കാൻ സാധിക്കും. ഇത് ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കുന്നു.
ബ്ലഡ് പ്രഷർ, കൊളസ്‌ട്രോൾ, ഹൃദ്രോഗം, പ്രമേഹം, ക്യാൻസർ തുടങ്ങിയ വിട്ടുമാറാത്ത രോഗങ്ങളെ ചെറുക്കാൻ ജല ഉപവാസം എടുക്കുന്നതിലൂടെ സാധിക്കും.
ജല ഉപവാസം എടുക്കുന്നതിലൂടെ ദഹന സംവിധാനത്തെ കൂടുതൽ മെച്ചമുള്ളതാക്കാൻ സാധിക്കും. ഇത് ശരീരത്തെ ശുദ്ധീകരിക്കുന്നു.
ജല ഉപവാസം എടുക്കുന്നത് ശാരീരികാരോഗ്യത്തെ മാത്രമല്ല മനസികാരോഗ്യത്തെയും പിന്തുണയ്ക്കുന്നു. അതിനാൽ ഇത് എടുക്കുന്നത് മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates